( യൂസുഫ് ) 12 : 20
وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ
എണ്ണപ്പെട്ട ഏതാനും തുച്ഛമായ ദിര്ഹമുകള് വിലയാക്കി അവര് അവനെ വില് ക്കുകയും ചെയ്തു, അവര്ക്ക് അവന്റെ കാര്യത്തില് അധികം പ്രതീക്ഷിക്കാ മായിരുന്നു.
അതായത് അസാധാരണമായി അങ്ങനെ ഒരു കുട്ടിയെ കണ്ടെടുത്തപ്പോള് അവര് ആ കുട്ടിയെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ കിട്ടിയ വിലക്ക് വില്ക്കുകയാണുണ്ടായ ത്. അവന്റെ കാര്യത്തില് അധികം വില ആവശ്യപ്പെട്ടിരുന്നെങ്കില് അവര്ക്ക് അത് ലഭിക്കു മായിരുന്നു. ഇന്ന് അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് 2: 174; 3: 187 സൂക്തങ്ങ ളുടെ കല്പനകള്ക്ക് വിരുദ്ധമായി നാഥന്റെ സൂക്തങ്ങള്ക്ക് കുറഞ്ഞ വില വാങ്ങി അവ രുടെ വയറുകളില് തീ നിറക്കുന്നവരാണ്. 6: 25-26 വിശദീകരണം നോക്കുക.