( യൂസുഫ് ) 12 : 22

وَلَمَّا بَلَغَ أَشُدَّهُ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ

അവന് യൗവ്വനം പ്രാപിച്ചപ്പോള്‍ നാം അവന് 'യുക്തിയും അറിവും' പ്രദാനം ചെയ്തു, അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുക.

പ്രവാചകത്വം നല്‍കുന്നതിന് ഗ്രന്ഥത്തില്‍ സാധാരണയായി ഹിക്മത്ത് നല്‍കുക എന്നാണ് പറയുന്നതെങ്കില്‍ ഈ സൂക്തത്തില്‍ യുക്തിയും അറിവും എന്നാണ് പറഞ്ഞത്. ഇന്ന് യുക്തിയും അറിവും കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. 'അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുക' എ ന്ന് പറഞ്ഞതില്‍ നിന്നും പ്രവാചകന്മാര്‍ക്ക് മാത്രമല്ല, അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്ന എക്കാലത്തുമുള്ള വിശ്വാസികള്‍ക്കും ഹിക്മത്തും മൗഇളത്തും നല്‍ കുമെന്നാണ്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവരോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 6: 84; 10: 7, 26; 11: 115, 120 വിശദീ കരണം നോക്കുക.