يُوسُفُ أَعْرِضْ عَنْ هَٰذَا ۚ وَاسْتَغْفِرِي لِذَنْبِكِ ۖ إِنَّكِ كُنْتِ مِنَ الْخَاطِئِينَ
യൂസുഫ്, നീ ഇതിനെത്തൊട്ട് അവഗണിക്കുക, ഓ പെണ്ണേ! നീ നിന്‍റെ തെറ്റിന് പൊറുക്കലിനെത്തേടുക, നിശ്ചയം നീ തെറ്റുകാരില്‍ പെട്ടവള്‍ തന്നെയാണ്.
കുപ്പായം മുന്‍വശമാണ് കീറിയിരുന്നതെങ്കില്‍ അക്രമത്തിന് ഒരുമ്പെട്ടത് യൂസുഫാ ണെന്നും സ്ത്രീ രക്ഷപ്പെടാന്‍ പിന്നോട്ട് മാറിയപ്പോള്‍ കീറിയതാണ് എന്നതിന് വ്യക്ത മായ തെളിവാകുമായിരുന്നു അത്. എന്നാല്‍ യൂസുഫിന്‍റെ കുപ്പായം പിന്നിലാണ് കീ റിയിരിക്കുന്നത് എന്നതിനാല്‍ സ്ത്രീ അദ്ദേഹത്തിന്‍റെ പിന്നില്‍ കൂടിയതാണെന്നും, പു റകില്‍ നിന്ന് വലിച്ചതാണെന്നും യൂസുഫ് അവളില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച താണെന്നും അത് വ്യക്തമാക്കുകയുണ്ടായി.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ 17: 13-15 ല്‍ വിവരിച്ച പ്ര കാരം എല്ലാ ഓരോ മനുഷ്യന്‍റെയും പ്രവര്‍ത്തനങ്ങളും ചിന്തകളുമെല്ലാം അവനവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തില്‍ ജീവിക്കുമ്പോള്‍ മാത്രമാണ് ഇത്തരം പൈശാചിക പ്രവര്‍ത്തനങ്ങ ള്‍ക്ക് ആഗ്രഹമുണ്ടാകാതിരിക്കുകയുള്ളൂ. അവര്‍ മാത്രമാണ് ബുദ്ധിമാന്മാര്‍ എന്ന് 3: 190-191; 39: 17-19 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 51; 10: 61; 11: 108 വിശദീകരണം നോക്കുക.