ثُمَّ بَدَا لَهُمْ مِنْ بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ
പിന്നെ അവന്റെ കാര്യത്തില്‍ ദൃഷ്ടാന്തങ്ങള്‍ കണ്ടശേഷവും അവനെ ഒരു അവധിവരെ ജയിലില്‍ പാര്പ്പിക്കുകതന്നെ വേണമെന്ന് അവര്‍ തീരുമാനിച്ചു.
കുറ്റങ്ങളൊന്നും ആരോപിക്കാനില്ലാതിരുന്നിട്ടും ആരും ചോദ്യം ചെയ്യാനില്ലല്ലോ എന്നുകരുതി യൂസുഫിനെ ജയിലിലടക്കാന്‍ തീരുമാനിച്ചത്, നീതിയും ന്യായവും ആ സ മൂഹത്തില്‍ നിലനിന്നിരുന്നില്ലെന്നതിനുള്ള വ്യക്തമായ തെളിവാണ്. അവരുടെ സ്ത്രീക ളെ നിലക്കുനിര്‍ത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ തല്ക്കാലം ഈ നിരപരാധിയെ ജയിലിലടക്കുകയാണ് സൗകര്യപ്രദമെന്ന് മനസ്സിലാക്കിയ അവര്‍ കാട്ടുനീതിയാണ് നടപ്പിലാക്കിയത്. എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹു വിനെക്കൊണ്ടും അവരുടെ കേള്വികളും കാഴ്ചകളും തൊലികളും അവര്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുന്ന പരലോകദിനത്തെക്കൊണ്ടും വിശ്വസിക്കാത്ത ഒരു ജനതയില്‍ നിന്ന് വിശ്വാസികള്‍ക്ക് ഇത്തരം അനീതി മാത്രമാണ് എന്നും എവിടെയും ലഭിക്കുക. ഇ ക്കാര്യം മനസ്സിലാക്കി സ്രഷ്ടാവിനെയും വിധിദിവസത്തെയും പരിചയപ്പെടുത്താന്‍ വേ ണ്ടി ത്രികാലജ്ഞാനമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നത് നാഥന്റെ പ്രതിനിധിയായ വിശ്വാസിയുടെ കടമയാണ്. എന്നാല്‍ മാത്രമേ അല്ലാഹുവും ഗ്രന്ഥവും അവനെ എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും സംരക്ഷിക്കുകയുള്ളു. 5: 67; 10: 108; 11: 123 വിശദീകരണം നോക്കുക.