( യൂസുഫ് ) 12 : 37

قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَنْ يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَا يُؤْمِنُونَ بِاللَّهِ وَهُمْ بِالْآخِرَةِ هُمْ كَافِرُونَ

അവന്‍ പറഞ്ഞു: നിങ്ങളെ രണ്ട് പേരെയും ഭക്ഷിപ്പിക്കാനുള്ള ഭക്ഷണം നി ങ്ങള്‍ക്ക് എത്തുകയില്ല-അത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൊണ്ടുവരുന്നതി ന് മുമ്പായി ഞാന്‍ നിങ്ങള്‍ക്ക് ഇരുവര്‍ക്കും അതിന്‍റെ വ്യാഖ്യാനം പറഞ്ഞുതന്നിട്ടല്ലാതെ, അതാകട്ടെ, എന്‍റെ നാഥന്‍ എന്നെ പഠിപ്പിച്ചതില്‍ പെട്ടതുമാകുന്നു; നിശ്ചയം, ഞാന്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കാതിരിക്കുകയും പരലോകം കൊണ്ട് നിഷേധിക്കുന്നവരുമായ ഒരു ജനത്തിന്‍റെ ജീവിതചര്യ ഉപേക്ഷി ച്ചവന്‍ തന്നെയാകുന്നു.

സ്വര്‍ഗത്തിലേക്കുള്ള 'ആയിരത്തില്‍ ഒന്നിന്‍റെ' ചര്യയാണ് വിശ്വാസികള്‍ പിന്‍പ റ്റുക. അത് നരകത്തിലേക്കുള്ള 'തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതിന്‍റെ' ചര്യയില്‍ നി ന്ന് എല്ലാം കൊണ്ടും വ്യത്യസ്ഥമായിരിക്കും. 'ഞങ്ങള്‍ നിന്നെമാത്രം സേവിക്കുന്നു, അ തിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന 1: 4 വായിക്കുമ്പോള്‍ ഞങ്ങളെ നീ 'സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാക്കണേ' എന്നും; 'കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല' എന്ന 1: 7 വായിക്കുമ്പോള്‍ 'തൊ ള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതി'ല്‍ പെട്ട കപടവിശ്വാസികളിലും അവരെ പിന്‍പറ്റി വഴിപിഴ ച്ചവരിലും ഉള്‍പ്പെടുത്തരുതേ എന്നുമായിരിക്കണം വിശ്വാസികള്‍ മനസ്സില്‍ കരുതേണ്ടത്.

പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്നും, എന്നാല്‍ ഗ്രന്ഥം ലഭിച്ച ഫുജ്ജാറുകളില്‍ പെ ട്ട ഏതൊരാളും അദ്ദിക്ര്‍ ഉപയോഗപ്പടുത്തി വിശ്വാസിയാവുകയും സല്‍ക്കര്‍മം ചെയ്യുകയുമാണെങ്കില്‍ മാത്രമേ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരാതിരിക്കുകയുള്ളൂ എന്നും 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 2: 165-167; 10: 99-100; 11: 18-19 വിശദീകരണം നോക്കുക.