وَدَخَلَ مَعَهُ السِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ
ജയിലില്‍ അവനോടൊപ്പം വേറെ രണ്ട് യുവാക്കള്‍കൂടി പ്രവേശിച്ചു, അവരില്‍ ഒരാള്‍ പറഞ്ഞു: നിശ്ചയം ഞാന്‍ മദ്യം പിഴിഞ്ഞുകൊടുക്കുന്നതായി സ്വപ്നം കാണുന്നു; മറ്റവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കു ന്നതായും പക്ഷികള്‍ അതില്‍ നിന്ന് കൊത്തിത്തിന്നുന്നതായും സ്വപ്നം കാ ണുന്നു, ഞങ്ങള്‍ക്ക് ഇതിന്‍റെ വ്യാഖ്യാനം വിവരിച്ചുതന്നാലും! നിശ്ചയം നി ന്നെ ഞങ്ങള്‍ കാണുന്നത് സുകൃതവാന്‍മാരില്‍ പെട്ടവനായിട്ടാണ്.
യൂസുഫ് നബിയുടെ കൂടെ ജയിലില്‍ പ്രവേശിച്ച ഈ രണ്ട് കൂട്ടുകാരെപ്പറ്റി ബൈ ബിളില്‍ പറഞ്ഞിട്ടുള്ളത്, അവരില്‍ ഒരാള്‍ രാജാവിന് മദ്യം വിളമ്പുന്നവരുടെ തലവനായിരുന്നെന്നും, മറ്റവന്‍ രാജാവിന് റൊട്ടിയുണ്ടാക്കുന്നവരുടെ മേലാളനായിരുന്നു എന്നുമാണ്. ഒരു സദ്യയുടെ സന്ദര്‍ഭത്തില്‍ അവനുണ്ടാക്കിയ റൊട്ടി മോശമായിപ്പോയതും, മ റ്റവന്‍ മദ്യം വിളമ്പിയ പാത്രത്തില്‍ ഒരു ഈച്ച കാണപ്പെട്ടതുമായിരുന്നു ഇവര്‍ക്ക് ജയില്‍ ശിക്ഷ വിധിക്കപ്പെടാന്‍ കാരണമായി പറഞ്ഞിട്ടുള്ളത്. നിശ്ചയം നിന്നെ ഞങ്ങള്‍ സുകൃതവാനായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ യൂസുഫ് ജയിലില്‍ മറ്റുള്ള വരാല്‍ വളരെ നല്ലവനായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത് എന്നാണ്. അവന്‍ കുറ്റവാളിയല്ലെന്നും മറിച്ച് വളരെ സദ്വൃത്തനായ ഒരാളാണെന്നും ജയിലിനകത്തും പുറത്തുമുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ നാട്ടില്‍ അവനോളം സദ്വൃത്തനായ ഒരാള്‍ മതനേതാക്ക ള്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നില്ല. ബൈബിളില്‍ പറയുന്നത് ഇങ്ങനെയാ ണ്: തടവറ സൂക്ഷിപ്പുകാരന്‍ 'അവിടെയുള്ള എല്ലാ തടവുകാരെയും യോസേഫിന്‍റെ മേ ല്‍നോട്ടത്തില്‍ വിട്ടുകൊടുത്തു. അവിടെ നടന്നതിനെല്ലാം അയാളായിരുന്നു നടത്തിപ്പുകാരന്‍. കര്‍ത്താവ് യോസേഫിനോട് കൂടെയുണ്ടായിരുന്നതിനാല്‍ യോസേഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും തടവറ സൂക്ഷിപ്പുകാരന്‍ ശ്രദ്ധിക്കേണ്ടിയിരുന്നില്ല. യോസേഫിന്‍റെ പ്രവൃത്തികള്‍ എല്ലാം ദൈവം വിജയകരമാക്കി'(ഉല്‍പത്തി, 39: 22, 23). 12: 22 വി ശദീകരണം നോക്കുക.