( യൂസുഫ് ) 12 : 46

يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنْبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ لَعَلِّي أَرْجِعُ إِلَى النَّاسِ لَعَلَّهُمْ يَعْلَمُونَ

യൂസുഫ്, ഓ സത്യസന്ധനായിട്ടുള്ളവനേ, ഞങ്ങള്‍ക്ക് ഈ സ്വപ്നത്തിന്‍റെ വ്യാഖ്യാനം പറഞ്ഞുതരിക, അതായത് ഏഴ് തടിച്ചുകൊഴുത്ത പശുക്കളെ തിന്നുകൊണ്ടിരിക്കുന്ന ഏഴ് മെലിഞ്ഞ പശുക്കളും, ഏഴ് പച്ചയായ ധാന്യക്കതിരുകളും വേറെ ഏഴ് ഉണങ്ങിയ കതിരുകളും, ഞാന്‍ ജനങ്ങളിലേക്ക് തിരിച്ചുചെല്ലട്ടെ, കാര്യം അവരെ അറിയിക്കുന്നതിനുവേണ്ടി.

യൂസുഫിന്‍റെ സത്യസന്ധമായ ജീവിതം അവനെ വളരെയധികം ആകര്‍ഷിച്ചിരുന്നു എന്ന് ഈ അഭിസംബോധനത്തില്‍ നിന്ന് വ്യക്തമാണ്. കാര്യം അവരെ അറിയിക്കുന്ന തിന് വേണ്ടി ഞാന്‍ ജനങ്ങളിലേക്ക് തിരിച്ചുചെല്ലട്ടെ എന്ന് പറഞ്ഞതിന്‍റ വിവക്ഷ; എത്ര സുകൃതവാനും സത്യസന്ധനുമായ ഒരാളെയാണ് അവര്‍ കാരണമില്ലാതെ ജയിലിലടച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ട്, അത്തരം അനീതി പ്രവര്‍ത്തിക്കുകവഴി നാട്ടില്‍ ദുരിതവും ക്ഷാമവും വരുമെന്ന് മനസ്സിലാക്കി അവര്‍ താങ്കളെ മോചിപ്പിക്കാന്‍ ഇടവരട്ടെ എന്നാ ണ്. ആര്‍ക്കാണോ സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെല്ലാമുണ്ട്. അതാണ് നാഥനെ കണ്ടു കൊണ്ട് ചരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിന്മകളെ ല്ലാം അവരില്‍ നിന്ന് അല്ലാഹു നീക്കിക്കളയുകയും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി പ്രതിഫലം നല്‍കപ്പെടുന്നതുമാണ് എന്ന് 39: 33-35 ല്‍ പറഞ്ഞിട്ടുണ്ട്. 1: 6; 4: 67-70 വിശദീകരണം നോക്കുക.