( യൂസുഫ് ) 12 : 45
وَقَالَ الَّذِي نَجَا مِنْهُمَا وَادَّكَرَ بَعْدَ أُمَّةٍ أَنَا أُنَبِّئُكُمْ بِتَأْوِيلِهِ فَأَرْسِلُونِ
ആ രണ്ട് തടവുകാരില്‍ നിന്ന്- രക്ഷപ്പെടുകയും കുറേകാലത്തിന് ശേഷം കാ ര്യം ഓര്‍മ്മിക്കുകയും ചെയ്തവന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അതിന്‍റെ വ്യാ ഖ്യാനം പറഞ്ഞുതരാം, അപ്പോള്‍ എന്നെ നിങ്ങള്‍ പറഞ്ഞയച്ചാലും.
രാജാവിന്‍റെ ദര്‍ബാറിലുള്ള മുഖ്യന്മാര്‍ സ്വപ്നവ്യാഖ്യാനം അറിയില്ലെന്ന് പറഞ്ഞ് പിന്‍മാറിയപ്പോള്‍ മുമ്പ് യൂസുഫ് നബിയുടെ സഹതടവുകാരനായിരുന്ന രക്ഷപ്പെട്ടയാ ള്‍ക്ക് ജയിലില്‍ കഴിയുന്ന യൂസുഫിനെ ഓര്‍മവന്നു. അദ്ദേഹം തന്‍റെയും കൂട്ടുകാരന്‍റെ യും സ്വപ്നം ശരിയായി വ്യാഖ്യാനിച്ച സംഭവം രാജാവിനോട് വിശദീകരിക്കുകയും, എന്നെ യൂസുഫിന്‍റെ അടുത്തേക്ക് അയക്കുക, ഞാന്‍ ഇതിന്‍റെ വ്യാഖ്യാനം ചോദിച്ചറിഞ്ഞ് വരാമെന്ന് പറയുകയുമാണുണ്ടായത്.