( യൂസുഫ് ) 12 : 49

ثُمَّ يَأْتِي مِنْ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ النَّاسُ وَفِيهِ يَعْصِرُونَ

പിന്നെ അതിന് ശേഷം നിങ്ങള്‍ക്ക് ക്ഷേമമുള്ള ഒരു വര്‍ഷം വരും, അതില്‍ ജ നങ്ങള്‍ക്ക് ജലസമൃദ്ധിയും അതില്‍ അവര്‍ക്ക് ഫലസമൃദ്ധിയുമുണ്ടായിരിക്കും.

ജലസമൃദ്ധിയും ഫലസമൃദ്ധിയുമുണ്ടായിരിക്കും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ധാ രാളം മഴ ലഭിച്ച് അതുവഴി പലതരം കൃഷികള്‍ തഴച്ചുവളരുകയും എണ്ണക്കുരുക്കളും കാ യ്കനികളും ധാരാളമായി ലഭിക്കുകയും ചെയ്യും എന്നാണ്. നല്ലവണ്ണം മേഞ്ഞുതിന്നാന്‍ പുല്ല് ലഭിക്കുന്നതിനാല്‍ കാലികള്‍ ധാരാളം പാല്‍ നല്‍കുന്നതുമാണ്. യൂസുഫ് നബി സ്വപ്നവ്യാഖ്യാനം വിവരിച്ചുകൊടുക്കുക മാത്രമല്ല, പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുകകൂടി ചെയ്യുന്നു. അതോടൊപ്പം ക്ഷാമവര്‍ഷങ്ങള്‍ക്ക് ശേഷം വരാന്‍ പോകുന്ന നല്ല നാളുകളെ ക്കുറിച്ചുള്ള സന്തോഷവാര്‍ത്തയും അറിയിക്കുന്നു. അത് രാജാവിന്‍റെ സ്വപ് നത്തില്‍ ഉള്‍പ്പെട്ടതായിരുന്നില്ല. വിശ്വാസികള്‍ ഏത് പ്രശ്നത്തിനുമുള്ള പരിഹാരം അദ്ദി ക്റില്‍ നിന്ന് കണ്ടെടുത്ത് ലോകരെ അറിയിക്കുന്നവരാണ്. എല്ലാ ജീവജാലങ്ങള്‍ക്കും സ്രഷ്ടാവിനെ സ്തുതിക്കാനും വാഴ്ത്താനുമുള്ള അവസരമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടുകൂടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്താന്‍ അവര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. കൂടാ തെ ജീവജാലങ്ങളുടെ ഐശ്വര്യവും ക്ഷേമവും ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുന്ന തും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമാണ്. കൃപാലുവും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ പ്രതിനിധികളായ അത്തരം വിശ്വാസികള്‍ എല്ലാ സൃഷ്ടികളോടും ഗുണകാംക്ഷയുള്ളവരുമായിരിക്കും. 7: 96; 9: 71-73; 11: 59 വിശദീകരണം നോക്കുക.