ഞാന്‍ എന്‍റെ ആത്മാവിനെ കുറ്റവിമുക്തമാക്കുന്നില്ല, നിശ്ചയം ആത്മാവ് തിന്മക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു -എന്‍റെ നാഥന്‍റെ കാരുണ്യം ലഭിച്ചവര്‍ക്കൊഴിച്ച്, നിശ്ചയം എന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്.
12: 51 ല്‍, പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു എന്നത് മുതല്‍ 12: 53 അവസാനം വരെ രാജസദസ്സില്‍ വെച്ചുള്ള അവളുടെ സംസാരം തന്നെയാണ്. യൂസുഫ് നബി അപ്പോഴും ജയിലിലാണുള്ളത്. ഈ സ്ത്രീകളുടെ കാര്യത്തിലുള്ള തീരുമാനവും കൊണ്ട് ദൂതന്‍ രണ്ടാമത് അവിടെ ചെന്നിട്ടില്ല. മാത്രമല്ല 12: 29 ല്‍ പ്രഭു തന്‍റെ പത്നിയോട് നിശ്ചയം നീ കുറ്റക്കാരില്‍ പെട്ടവള്‍ തന്നെയാണെന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു. അപ്പോള്‍ ഭര്‍ത്താവിന് തന്‍റെ കാര്യത്തിലുള്ള സംശയം നീങ്ങുന്നതിനും, ഞാന്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ല, എന്നാല്‍ ഞാന്‍ എന്‍റെ ആത്മാവിനെ പരിശുദ്ധമാ ക്കുന്നുമില്ല, നിശ്ചയം ആത്മാവ് കുറ്റം പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കുന്നത് തന്നെയാണ്, എന്നാല്‍ എന്‍റെ നാഥന്‍റെ അനുഗ്രഹത്താല്‍ ആ വന്‍ കുറ്റത്തിലകപ്പെടാതെ അവന്‍ എന്നെ രക്ഷിച്ചു, നിശ്ചയം എന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണ്. അവള്‍ അല്ലാഹുവിനോട് പൊറു ക്കലിനെത്തേടുകയും, യഥാര്‍ത്ഥ വിശ്വാസിനിയായി മാറുകയും, നിശ്ചയം അല്ലാഹു വഞ്ചകന്‍മാരായ ഒരാളുടെയും തന്ത്രം വിജയിപ്പിക്കുകയില്ല എന്ന സത്യം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ തന്‍റെ ഭര്‍ത്താവായ പ്രഭുവിന്‍റെ മരണശേഷം അല്ലാഹു യൂസുഫ് നബിയെക്കൊണ്ട് അവളെ വിവാഹം ചെയ്യി പ്പിക്കുകയും വഞ്ചന ചെയ്യാത്ത, വിശ്വാസിനിയായ അവളുടെ ആഗ്രഹം ഇഹത്തില്‍ വെച്ചുതന്നെ സഫലമാക്കിക്കൊടുക്കുകയും ചെയ്തു. 16: 97 ല്‍, ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്, അവന്‍ വിശ്വാസിയുമാണ് എങ്കില്‍ നാം അവനെ ഇഹത്തില്‍ പരിശുദ്ധമായ ഒരു ജീവിതം നയിപ്പിക്കുകതന്നെ ചെയ്യും, അവന്‍ ഇവിടെ ചെയ്ത ഏറ്റവും നല്ല പ്രവൃത്തിനോക്കി പരത്തില്‍ നാം അവര്‍ക്ക് പ്രതിഫലം ന ല്‍കുകയും ചെയ്യും എന്നും; 39: 33-35 സൂക്തങ്ങളില്‍ ആര്‍ക്കാണോ സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അ ക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍; അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവര്‍ ഉദ്ദേശിച്ചതെല്ലാം ഉണ്ട്, അതാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. അവര്‍ക്ക് അദ്ദിക്ര്‍ കിട്ടുന്നതിനുമുമ്പ് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിന്മ കളെല്ലാം അല്ലാഹു അവര്‍ക്ക് മായ്ച്ചുകൊടുക്കുന്നതും അവര്‍ ചെയ്തുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി പ്രതിഫലം നല്‍കുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് അവരവരെ ശുദ്ധീകരിക്കാനും ജീവിതലക്ഷ്യം മനസ്സിലാക്കാനും ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കാനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുമുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കലാണ് ഏറ്റവും നല്ല പ്രവൃത്തിയും സല്‍കര്‍മ്മവും.
12: 52-53 സൂക്തങ്ങളിലെ വാക്കുകള്‍ യൂസുഫ് നബിയുടേതായിട്ടാണ് ചിലര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ 12: 22 ല്‍ യൂസുഫ് നബിക്ക് പ്രവാചകത്വം നല്‍കി, അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുക എന്ന് പറഞ്ഞതും; 12: 24 ല്‍ അപ്രകാരം യൂസുഫിനെ ത്തൊട്ട് നീചവും ദുഷിച്ചതുമായ പ്രവൃത്തികള്‍ തടയുന്നതിന് വേണ്ടി തന്‍റെ നാഥന്‍റെ തെളിവ് കാണിച്ചു കൊടുത്തു, നിശ്ചയം അവന്‍ നമ്മുടെ തെര ഞ്ഞെടുക്കപ്പെട്ട അടിമകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറഞ്ഞതും അവര്‍ ഗൗനിക്കുന്നില്ല. അഥവാ മനസ്സാ-വാചാ-കര്‍മണാ അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന യൂസുഫ് തെറ്റ് ചെയ്യാന്‍ മനസ്സുകൊണ്ടുപോലും ആഗ്രഹിക്കുകയില്ല. മറിച്ച് മനസ്സുകൊണ്ട് ആഗ്രഹിച്ച പ്രഭുവിന്‍റെ ഭാര്യ അത് ശരീരം കൊണ്ട് പൂവണിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധ്യമായില്ല. പിന്നീട് അവള്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും യഥാര്‍ത്ഥ വിശ്വാസിനിയാവുകയും ചെയ്തപ്പോള്‍ അല്ലാഹു അവളുടെ ആഗ്രഹം ഇഹലോകത്തുവെച്ചുതന്നെ പൂര്‍ത്തിയാക്കിക്കൊടുക്കുകയാണുണ്ടായത്. ആ ണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, വിശ്വാസികളുടെ ആഗ്രഹങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെ അല്ലാഹു പൂവണിയിച്ച് കൊടുക്കുമെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. 4: 31; 38: 24 വിശദീകരണം നോക്കുക.
ആത്മാവിന് (നഫ്സ്) മൂന്ന് അവസ്ഥകളുണ്ട്. 1)ഈ സൂക്തത്തില്‍ പറഞ്ഞ തിന്മയിലേക്ക് മാത്രം സദാ ആകൃഷ്ടമാകുന്ന ദുഷ്പ്രേരക ആത്മാവ് (നഫ്സുഅമ്മാ റഃ). 2) 75: 2 ല്‍ പറഞ്ഞ തിന്മയിലകപ്പെടുകയും ശേഷം സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആത്മാവ് അഥവാ മനഃസാക്ഷി(നഫ്സുല്ലവ്വാമഃ). 3) ശാന്തിനേടിയ അഥവാ ഉറപ്പുവരുത്തിയ ആത്മാവ്(നഫ്സു മുത്വ്മഇന്നഃ). എല്ലാവരുടെയും മനഃസാക്ഷിക്കാണ് സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് 75: 14-15 സൂക്തങ്ങളില്‍ 'അല്ല, മനുഷ്യന് അവനെക്കുറിച്ച് ശരിക്കും കാഴ്ചപ്പാടുള്ളവനാണ്, അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞാലും ശരി' എന്ന് പറഞ്ഞതിന്‍റെ പൊരുള്‍. ഓരോരുത്തരുടെയും നഫ്സിന്‍റെ അവസ്ഥ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് സ്വയം തിരിച്ചറിഞ്ഞ് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് അതിനെ കഴുകി വൃത്തിയാക്കി ലവ്വാമഃയില്‍ നിന്ന് അമ്മാ റഃയിലേക്ക് അധഃപതിക്കാതെ നോക്കുന്നതിനും ലവ്വാമഃയില്‍ നിന്ന് മുത്വ്മഇന്നഃയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനുമാണ് ഒരുവന്‍ സദാ പരിശ്രമിക്കേണ്ടത്. ശാന്തിനേടിയ ആത്മാവ് മാത്രമാണ് ഇഹലോകത്തും പരലോകത്തും വിജയം വരിക്കുക. 13: 28 ല്‍, അറിഞ്ഞിരിക്കുക, അദ്ദിക്ര്‍ കൊണ്ട് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 75: 22-24 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റില്‍ നിന്ന് കണ്ട അല്ലാഹുവിനെ മരണസമയത്ത് ആത്മാവുകൊണ്ട് കണ്ട് സന്തോഷത്തോടുകൂടി സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതിനും, 89: 27-30 സൂക്തങ്ങളില്‍ പറഞ്ഞ പ്ര കാരം ഓ! ശാന്തിയും ഉറപ്പും ലഭിച്ച ആത്മാവേ, നീ നിന്‍റെ ഉടമയിലേക്ക് ഉടമയെത്തൊട്ട് നീയും നിന്നെത്തൊട്ട് ഉടമയും പരസ്പരം തൃപ്തിപ്പെട്ടുകൊണ്ട് തിരിച്ചുവരിക, അപ്പോള്‍ നീ എന്‍റെ സേവകന്മാരില്‍ പ്രവേശിക്കുക, എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്നു പറയപ്പെട്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നവരില്‍ ഉള്‍പ്പെടുന്നതിനും അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 3: 101-102; 9: 26, 124-125; 11: 118-119 വിശദീകരണം നോക്കുക.