(യൂസുഫ്) 12 : 62
وَقَالَ لِفِتْيَانِهِ اجْعَلُوا بِضَاعَتَهُمْ فِي رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَا إِذَا انْقَلَبُوا إِلَىٰ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ

അവന്‍ തന്‍റെ ഭൃത്യന്‍മാരോട് പറഞ്ഞു: അവര്‍ തങ്ങളുടെ വീട്ടുകാരുടെ അടുത്തെത്തിയാല്‍ തങ്ങള്‍ കൊടുത്ത മുതല്‍ തിരിച്ചുകിട്ടിയതായി മനസ്സിലാക്കുന്നതിനും അവര്‍ വീണ്ടും ഇങ്ങോട്ട് വരുന്നതിന് ഇടയാകുന്നതിനും വേണ്ടി നിങ്ങള്‍ അവരുടെ സാധനങ്ങള്‍ രഹസ്യമായി അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെക്കുക.

ബിളാഅ് എന്ന് പറഞ്ഞാല്‍ കച്ചവടസാധനങ്ങളാണ്. അന്ന് ധാന്യത്തിന് പകരം മറ്റ് സാധനങ്ങളായിരിക്കണം അവര്‍ കൊണ്ടുവന്നത്. ധാന്യത്തിന് പകരം അവര്‍ കൊണ്ടുവന്ന സാധനങ്ങളെല്ലാം അവരുടെത്തന്നെ ഭാണ്ഡങ്ങളില്‍ രഹസ്യമായി വെക്കുകവഴി അവര്‍ വീട്ടിലെത്തി ഭാണ്ഡം തുറക്കുമ്പോള്‍ തങ്ങളുടെ മുതലുകളെല്ലാം തിരിച്ച് തന്നതായി മനസ്സിലാക്കാനും അങ്ങനെ അത് തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ വീണ്ടും ഈജിപ്തില്‍ വരാനോ അല്ലെങ്കില്‍ ഈ ഔദാര്യത്തില്‍ ആകൃഷ്ടരായി വീണ്ടും വരാനോ വേണ്ടിയായിരുന്നു യൂസുഫ് നബി അങ്ങനെ പ്രവര്‍ത്തിക്കാന്‍ പറഞ്ഞത്. 

ആയത്തിന്റെ വരികൾ പകർത്തി!