( യൂസുഫ് ) 12 : 67

وَقَالَ يَا بَنِيَّ لَا تَدْخُلُوا مِنْ بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُتَفَرِّقَةٍ ۖ وَمَا أُغْنِي عَنْكُمْ مِنَ اللَّهِ مِنْ شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ

അവന്‍ അവരോട് പറയുകയും ചെയ്തു: ഓ എന്‍റെ മക്കളേ, നിങ്ങള്‍ എല്ലാവരും ഒരൊറ്റ വാതിലിലൂടെ പ്രവേശിക്കരുത്, നിങ്ങള്‍ വിവിധ വാതിലുകളിലൂടെ പ്രവേശിച്ചുകൊള്ളുക, എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കാന്‍ എനിക്കാവില്ല, നിശ്ചയം തീരുമാനാധികാരം അ ല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമല്ല, ഞാന്‍ അവന്‍റെ മേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. അപ്പോള്‍ ഭരമേല്‍പിക്കുന്നവരെല്ലാം അവന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.

കാര്യകാരണബന്ധത്തിന് അതീതമായുള്ള ഭരമേല്‍പിക്കല്‍ അല്ലാഹുവില്‍ മാത്രമാണ്. അത് പ്രപഞ്ചനാഥനെ പരിഗണിക്കേണ്ടവിധം പരിഗണിക്കലുമാണ്. ശാസനാധികാരവും അല്ലാഹുവിന് മാത്രമാണ്. എന്നാല്‍ വിശ്വാസികള്‍ അവനെ സ്മരിച്ചുകൊണ്ട് അവന്‍ നല്‍കിയ ദീര്‍ഘവീക്ഷണം ഉപയോഗപ്പെടുത്തുകയും അതിന്‍റെ അടിസ്ഥാനത്തി ല്‍ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും വേണം. ഇവിടെ എല്ലാവരും കൂടി ഒരു സംഘമായി ഒരേ കവാടത്തിലൂടെ പ്രവേശിക്കുകയാണെങ്കില്‍ അവരെക്കുറിച്ച് ഈജിപ് തുകാര്‍ വല്ല കവര്‍ച്ചക്കാരോ കൊള്ളക്കാരോ ആയി പരിഗണിക്കാന്‍ സാധ്യതയുണ്ട്. അ പ്പോള്‍ അത് ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശമായിക്കൊണ്ട് വിവിധ കവാടങ്ങളിലൂടെ പ്രവേശിച്ചുകൊള്ളുക എന്നും, ഓരോരുത്തരും അല്ലാഹുവിലായിരിക്കണം ഭരമേല്‍പിക്കേണ്ടതെന്നും ഉപദേശിക്കുകയാണ്. കൂടാതെ സംഘത്തില്‍ നിന്ന് സഹോദരന്‍ ബിന്‍യാമി നെ തിരിച്ചറിഞ്ഞ് യൂസുഫ് നബിക്ക് സംസാരിക്കാന്‍ സാഹചര്യമൊരുക്കുന്നതിനും നല്ല ത് അതാണ്. എല്ലാം ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെ നിശ്ചയിച്ച് നടപ്പിലാക്കുന്നതാണ്. 2: 269; 9: 51; 10: 61 വിശദീകരണം നോക്കുക.