( യൂസുഫ് ) 12 : 68

وَلَمَّا دَخَلُوا مِنْ حَيْثُ أَمَرَهُمْ أَبُوهُمْ مَا كَانَ يُغْنِي عَنْهُمْ مِنَ اللَّهِ مِنْ شَيْءٍ إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ۚ وَإِنَّهُ لَذُو عِلْمٍ لِمَا عَلَّمْنَاهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

അവര്‍ അവരുടെ പിതാവ് കല്‍പിച്ചതനുസരിച്ച് വിവിധ വാതിലുകളിലൂടെ പ ട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍, അല്ലാഹുവിന്‍റെ തീരുമാനത്തിനുമുമ്പില്‍ അവ ന്‍റെ ഈ കരുതല്‍ നടപടിക്ക് അവരെത്തൊട്ട് യാതൊരു പ്രയോജനവും ചെയ്യാനായില്ല-യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരുലക്ഷ്യം നിറവേറ്റുക എന്നല്ലാതെ, നിശ്ചയം അവന്‍, നാം പഠിപ്പിച്ചതില്‍ നിന്നുള്ള ഒരു അറിവില്‍ തന്നെയായിരുന്നു, പക്ഷേ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.

അല്ലാഹുവില്‍ നിന്നുള്ള അറിവുകൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. അത് ത്രി കാലജ്ഞാനിയായ അല്ലാഹുവിന്‍റെ ത്രികാലജ്ഞാനവും ഏറ്റവും വലിയ കാരുണ്യവും ഉള്‍ക്കാഴ്ചദായകവുമാണ്. അത് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു. മനുഷ്യര്‍ക്ക് വേണ്ട എല്ലാ ഉപമ-ഉദാഹരണങ്ങളും അതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിനക്കുമുമ്പ് നാം പുരുഷന്‍മാരെയല്ലാതെ ദിവ്യസന്ദേശം നല്‍കി പ്രവാചകന്‍ മാരായി അയച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ അദ്ദിക്ര്‍ അറിയുന്നവരോട് ചോദിച്ചുനോക്കുക, പ്രവാചകന്‍മാരെ എല്ലാം നാം അയച്ചത് വിശദീകരണങ്ങളും ഏടുകളും കൊണ്ടാണ്, നിന്നിലേക്ക് നാം ഈ ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് നാം എ ന്താണോ അവതരിപ്പിച്ചിട്ടുള്ളത് അത് നീ അവര്‍ക്ക് വെളിവാക്കിക്കൊടുക്കുന്നതിനും കേട്ടവര്‍ കേട്ടവര്‍ അത് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണെന്നാ ണ് 16: 43-44 ല്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ജനങ്ങളില്‍ അധികപേരും അദ്ദിക്ര്‍ അറിയാത്തതിനാല്‍ യഥാര്‍ത്ഥ അറിവില്ലാത്തവരാണ്. അവര്‍ക്ക് ശാസ്ത്രീയ രാഷ്ട്രീയ വിദ്യാഭ്യാ സവും പൗരോഹിത്യ കര്‍മ്മശാസ്ത്ര അറിവുകളുമെല്ലാം ഉണ്ടായിരിക്കാം. എന്നാല്‍ സ്ര ഷ്ടാവിനെ തിരിച്ചറിയാനും അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനുമുള്ള യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അവരില്‍ ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് പേര്‍ക്കുമില്ല. 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ അല്ലാഹുവി നെക്കുറിച്ച് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് പ്രവാചകനോടും വിശ്വാസിയോടും 25: 59 ല്‍ കല്‍പിച്ചിട്ടുള്ളത്. 3: 7; 6: 155-157; 12: 40 വിശദീകരണം നോക്കുക.