( യൂസുഫ് ) 12 : 75
قَالُوا جَزَاؤُهُ مَنْ وُجِدَ فِي رَحْلِهِ فَهُوَ جَزَاؤُهُ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ
അവര് പറഞ്ഞു: അവനുള്ള പ്രതിഫലം ആരുടെ ഭാണ്ഡത്തില് നിന്നാണോ അത് കണ്ടുകിട്ടുന്നത് അവന് തന്നെയാണ് അതിനുള്ള പ്രതിഫലം, അപ്രകാര മാണ് നാം അക്രമികള്ക്ക് പ്രതിഫലം നല്കുക.
'അപ്രകാരമാണ് നാം അക്രമികള്ക്ക് പ്രതിഫലം നല്കുക' എന്ന് പറഞ്ഞതിലെ 'നാം' അല്ലാഹുവാണ്. അല്ലാത്തപക്ഷം 'ഞങ്ങള്' എന്നാണ് പറയുക. തുടര്ന്നുവരുന്ന സൂക്തത്തില് 'അപ്രകാരം നാം യൂസുഫിന് വേണ്ടി തന്ത്രമൊരുക്കി' എന്ന് പറഞ്ഞിട്ടുണ്ട്.