അങ്ങനെ യൂസുഫ് തന്‍റെ സഹോദരന്‍റെ ഭാണ്ഡം പരിശോധിക്കുന്നതിനുമുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിച്ചു തുടങ്ങി, പിന്നെ തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് അത് പുറത്തെടുക്കുകയും ചെയ്തു, അപ്രകാരം നാം യൂസുഫിനുവേണ്ടി തന്ത്രം ഒരുക്കി, അങ്ങനെ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലായിരുന്നു വെങ്കില്‍ രാജാവിന്‍റെ ദീനില്‍ -മിസ്റിലെ രാജകീയനിയമം അനുസരിച്ച്- തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ യൂസുഫിന് സാധിക്കുമായിരുന്നില്ല, ഇങ്ങനെ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുന്നു, എല്ലാഓരോ അറിവുള്ളവരുടെ മുകളിലും എല്ലാം അറിയുന്ന ഒരു സര്‍വ്വജ്ഞനുണ്ട്.
എല്ലാ തന്ത്രങ്ങളും നിയന്ത്രണങ്ങളും അല്ലാഹുവിന്‍റെ പക്കലാണുള്ളത്. അപ്പോള്‍ വിശ്വാസികള്‍ എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവുമായി ബന്ധപ്പെടേണ്ടതും അവനോട് ഹൃദയം കൊണ്ട് ചോദിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. അവനോട് ചോദിച്ച് തീരുമാനം കൈകൊള്ളുകയും പിന്നെ അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യേണ്ടതുമാണ്. 6: 52 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനമാണ് അദ്ദിക്ര്‍. എന്നാല്‍ 6: 115-116 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഊഹങ്ങളല്ലാതെ പിന്‍പറ്റാത്തവരും നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്താത്തവരുമാണ്. 3: 140-142; 9: 67-68 വിശദീകരണം നോക്കുക.