( യൂസുഫ് ) 12 : 77

قَالُوا إِنْ يَسْرِقْ فَقَدْ سَرَقَ أَخٌ لَهُ مِنْ قَبْلُ ۚ فَأَسَرَّهَا يُوسُفُ فِي نَفْسِهِ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنْتُمْ شَرٌّ مَكَانًا ۖ وَاللَّهُ أَعْلَمُ بِمَا تَصِفُونَ

അവര്‍ പറഞ്ഞു: അവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ തീര്‍ച്ചയായും അവ ന്‍റെ സഹോദരനും മുമ്പ് മോഷ്ടിച്ചിട്ടുണ്ട്, അപ്പോള്‍ യൂസുഫ് അത് തന്‍റെ മ നസ്സില്‍ ഒതുക്കി, അവരോട് അതേക്കുറിച്ചൊന്നും വെളിപ്പെടുത്തിയില്ല, അവന്‍ പറഞ്ഞു: നിങ്ങളാണ് ഏറ്റവും മോശപ്പെട്ട സ്ഥാനത്തുള്ളത്, നിങ്ങള്‍ ജല്‍പി ക്കുന്ന വ്യാജങ്ങളെക്കുറിച്ചെല്ലാം അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു.

12: 73 ല്‍, ഞങ്ങള്‍ ഇവിടെ ആദ്യമായിട്ട് വരുന്നവരല്ല, ഞങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നവരോ കളവ് നടത്തുന്നവരോ ഒന്നുമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ അവര്‍, നഷ്ടപ്പെട്ട പാനപാത്രം തങ്ങളുടെ സഹോദരന്‍റെ പക്കല്‍ നിന്ന് കിട്ടിയപ്പോള്‍ മാനക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരു കളവ് കെട്ടിച്ചമച്ച് ആ സഹോദര നെ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്തി നിര്‍ത്തുകയും അവനോടൊപ്പം പൂര്‍വ്വസ ഹോദരനോടുള്ള വിരോധം കൂടി പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. ഇവര്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള ധാരണ എത്രമാത്രം വികലമാണെന്ന് ഇവരുടെ ഈ മറുപടിയില്‍ നിന്ന് മനസ്സിലാക്കാം. അവരുടെ അക്രമപരമായ ഇത്തരം സ്വഭാവം കാരണമാണ് 12: 75 ല്‍, 'അ പ്രകാരമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കാറുള്ളത്' എന്ന് അവരെക്കുറിച്ച് അ ല്ലാഹു പറഞ്ഞതും. അല്ലാതെ ബിന്‍യാമിന്‍ അക്രമികളില്‍ പെട്ടവനായിരുന്നില്ല.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനു യായികളുമാണ്. 2: 119, 147; 7: 8; 10: 108; 17: 81 തുടങ്ങി 256 സൂക്തങ്ങളില്‍ സത്യം എന്നും പേരുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ അവര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ പ്രപഞ്ചനാഥനെക്കുറിച്ചുള്ള അവരുടെ ധാരണ ദുഷിച്ചതും വികലവുമാണ്. അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. പ്രപഞ്ചനാഥ നെ നിഷ്പക്ഷവാനായി പരിഗണിക്കാത്ത അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും തിന്മയേറിയ ജീവികളാണെന്ന് 8: 22; 98: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 159-162; 4: 140; 9: 28, 95, 125 വിശദീകരണം നോക്കുക.