( യൂസുഫ് ) 12 : 81
ارْجِعُوا إِلَىٰ أَبِيكُمْ فَقُولُوا يَا أَبَانَا إِنَّ ابْنَكَ سَرَقَ وَمَا شَهِدْنَا إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَافِظِينَ
നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുക്കലേക്ക് തിരിച്ചുചെല്ലുക, എന്നിട്ട് നി ങ്ങള്‍ പറയുക: ഓ പിതാവേ, നിശ്ചയം താങ്കളുടെ പുത്രന്‍ മോഷ്ടിച്ചു, എന്നാല്‍ ഞങ്ങള്‍ക്കെന്താണോ അറിയുന്നത് അതിനല്ലാതെ ഞങ്ങള്‍ സാക്ഷിയുമല്ല, ഞങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ സൂക്ഷിക്കുന്നവരില്‍ പെട്ടവരായിരുന്നിട്ടുമില്ലല്ലോ.
'ഞങ്ങള്‍ക്കെന്താണോ അറിയുന്നത് അതിനല്ലാതെ ഞങ്ങള്‍ സാക്ഷിയുമല്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ; യഥാര്‍ത്ഥത്തില്‍ ബിന്‍യാമിന്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല, എന്നാല്‍ അവന്‍റെ ഭാണ്ഡത്തില്‍ നിന്നാണ് രാജാവിന്‍റെ പാനപാത്രം കണ്ടെടുത്തത് എന്നതിന് ഞങ്ങള്‍ സാക്ഷിയാണ് എന്നാണ്.