( യൂസുഫ് ) 12 : 95
قَالُوا تَاللَّهِ إِنَّكَ لَفِي ضَلَالِكَ الْقَدِيمِ
അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം താങ്കള്‍ താങ്കളുടെ ആ പഴ യ വഴികേടില്‍ തന്നെയാകുന്നു.
യൂസുഫ് നബി ഒഴികെ കുടുംബത്തിലെ മറ്റാരും തന്നെ തങ്ങളുടെ പിതാവിന്‍റെ യഥാര്‍ത്ഥ സ്ഥാനം മനസ്സിലാക്കിയിരുന്നില്ല എന്ന് അവരുടെ ഈ മറുപടിയില്‍ നിന്ന് മ നസ്സിലാക്കാം. 'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന സമീപനമായിരുന്നു അവര്‍ അദ്ദേഹ ത്തോട് കൈക്കൊണ്ടിരുന്നത്. ഇഹപരവിജയം ലഭിക്കുന്നതിനുവേണ്ടി പ്രവാചകന്‍മാര്‍ ക്കും വിശ്വാസികള്‍ക്കും ഇത്തരം പരീക്ഷണങ്ങളും സാഹചര്യങ്ങളുമെല്ലാം തരണം ചെ യ്യേണ്ടതുണ്ട്. 5: 48; 11: 38-39; 15: 95 വിശദീകരണം നോക്കുക.