( യൂസുഫ് ) 12 : 94

وَلَمَّا فَصَلَتِ الْعِيرُ قَالَ أَبُوهُمْ إِنِّي لَأَجِدُ رِيحَ يُوسُفَ ۖ لَوْلَا أَنْ تُفَنِّدُونِ

ഈ യാത്രാസംഘം മിസ്വ്ര്‍ വിട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: നിങ്ങള്‍ എന്നെ പ്രായാധിക്യത്താല്‍ ബുദ്ധിഭ്രമിച്ചവനെന്ന് കുറ്റപ്പെടുത്തുകയില്ലെങ്കില്‍ ഞാന്‍ പറയട്ടെ, യൂസുഫിന്‍റെ വാസന നിശ്ചയം എനിക്ക് അനുഭവപ്പെടുന്നുണ്ട്.

യൂസുഫും യൂസുഫിന്‍റെ കുപ്പായവുമെല്ലാം അതിനുമുമ്പുതന്നെ ഈജിപ്തില്‍ ഉ ണ്ടായിരുന്നെങ്കിലും പിതാവിന് അതിന്‍റെ വാസനയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അ ല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം യൂസുഫ് സഹോദരന്‍മാരുടെ പക്കല്‍ താന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കുപ്പായം കൊടുത്തയക്കുമ്പോഴാണ് മൈലുകളോളം അകലെയുള്ള യഅ്ഖൂ ബ് നബിക്ക് യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നത്. അഥവാ പ്രപഞ്ചനാഥനായ അ ല്ലാഹു കാര്യകാരണബന്ധങ്ങള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുന്നവനാണ് എന്ന് ഈ സംഭവം വിശ്വാസികളെ ഓര്‍മിപ്പിക്കുകയാണ്. വിശ്വാസികളല്ലാത്തവര്‍ അത് യഅ്ഖൂബ് നബിയുടെ കഴിവായിട്ടാണ് പരിഗണിക്കുക. 13: 38; 14: 11; 40: 78 തുടങ്ങിയ സൂക്തങ്ങളി ല്‍ ഒരു പ്രവാചകനും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരു ദി വ്യാത്ഭുതം കൊണ്ടുവരാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 72-73, 260; 3: 26-27, 49 വി ശദീകരണം നോക്കുക.