( യൂസുഫ് ) 12 : 98
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
അവന്‍ പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി എന്‍റെ നാഥനോട് ഞാന്‍ പൊറുക്കലി നെത്തേടുകതന്നെ ചെയ്യും, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാ ന്‍ തന്നെയാകുന്നു.
4: 64 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിന് വിരുദ്ധമായി മറ്റു ള്ളവരെ അനുസരിക്കാന്‍ പ്രവാചകനോ വിശ്വാസിക്കോ അനുവാദമില്ല. 9: 113-114 ല്‍ വി വരിച്ച പ്രകാരം കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും വേണ്ടി അത് കുടുംബത്തില്‍ നിന്ന് അടുത്ത മാതാപിതാക്കളോ മക്കളോ ആരാണെങ്കിലും ശരി, പൊറുക്കലിനെത്തേടാന്‍ പ്രവാചകനും വിശ്വാസിക്കും അനുവാദമില്ല. 8: 2-4, 74-75; 9: 31 വിശദീകരണം നോക്കുക.