( 13 ) അർറഅദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(13) അർറഅദ്

പതിമൂന്നാം സൂക്തത്തിലെ 'അര്‍റഅ്ദ്'-ഇടിനാദം-എന്ന പദത്തില്‍ നിന്നാണ് സൂറത്തിന് ഈ പേര് വന്നിട്ടുള്ളത്. എതിരാളികള്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താ ന്‍ വിവിധ തരത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. വി ശ്വാസികളാവട്ടെ, ഏതെങ്കിലും ദിവ്യാത്ഭുതങ്ങള്‍ കാണിച്ചുകൊണ്ടെങ്കിലും ജനങ്ങ ളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. മരിച്ചവര്‍ ശ്മശാനങ്ങളില്‍ നിന്ന് എഴുന്നേറ്റുവന്ന് അവരോട് സംസാരിച്ചാല്‍ പോലും അവര്‍ വിശ്വസിക്കുകയില്ല എന്ന് കാഫിറുകളെക്കുറിച്ച് പറഞ്ഞതില്‍ നിന്നും പ്രവാചകന്‍റെ മക്കാജീവി തത്തിന്‍റെ അവസാനഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചതെന്ന് മനസ്സിലാക്കാം.

ആകാശഭൂമികളിലും അവയിലുള്ള സര്‍വ്വവസ്തുക്കളില്‍ നിന്നും യാതൊരു പാഠവും പഠിക്കാതെ നന്മക്കുപകരം തിന്മക്കുവേണ്ടി ധൃതികൂട്ടുന്ന കാഫിറുകളുടെ ചര്യ ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ പിന്തുടരരുതെന്ന് പഠിപ്പിക്കുന്നു. നരകം അല്ലെങ്കില്‍ സ്വര്‍ഗ്ഗം ഓരോരുത്തരും ഇവിടെ സമ്പാദിക്കുന്നതാണെന്നും നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും അവന്‍ സ്വയം മാറാതെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേ ക്കോ ആക്കുകയില്ല എന്നും പഠിപ്പിക്കുന്നു. 15-ാം സൂക്തത്തില്‍ തിലാവത്തിന്‍റെ സാഷ് ടാംഗപ്രണാമം വന്നിട്ടുണ്ട്. അവന് നല്ലനിലക്ക് മറുപടി നല്‍കുന്നവര്‍ക്ക് നന്മയുണ്ടെന്നും മറുപടി നല്‍കാത്തവര്‍ക്ക് ഭൂമിയിലുള്ള സര്‍വ്വസ്വം ലഭിച്ച് അത് വിചാരണനാളിലെ ശി ക്ഷക്ക് പകരം നല്‍കി രക്ഷപ്പെടാമെന്ന് കരുതിയാല്‍ സാധിക്കുകയില്ല എന്നും പഠിപ്പി ക്കുന്നു. ഗ്രന്ഥം വന്ന് കിട്ടിയതിന് ശേഷം പ്രവാചകനോ വിശ്വാസികളോ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ഒരു സഹായിയും ഉണ്ടായിരിക്കുകയില്ല എന്നും, ഒരു പ്രവാചകനും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരു ദിവ്യാത്ഭുതം കൊണ്ടുവരാന്‍ സാധ്യമല്ല എന്നും പഠിപ്പി ക്കുന്നു. നീ പ്രവാചകനൊന്നുമല്ലെന്ന് പറയുന്ന കാഫിറുകളോട്, എനിക്കും നിങ്ങള്‍ക്കു മിടയില്‍ അല്ലാഹുവും ഈ ഗ്രന്ഥവും സാക്ഷിയായി മതി എന്ന് പറയാന്‍ കല്‍പിച്ചുകൊ ണ്ട് 43 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.