المر ۚ تِلْكَ آيَاتُ الْكِتَابِ ۗ وَالَّذِي أُنْزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ
അലിഫ്-ലാം-മീം-റാ, ഇതെല്ലാം വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു, നിന്‍റെ നാഥനില്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടതെന്തോ അത് സത്യമാകുന്നു, പക്ഷേ അധിക ജനങ്ങളും വിശ്വാസികളാവുകയില്ല.
അലിഫ്-ലാം-മീം എന്നത് അല്ലാഹുവില്‍ നിന്ന് ജിബ്രീല്‍ മുഖേന മുഹമ്മദിന് വന്നുകിട്ടുന്നത് എന്നതിനെയും; 'റ' എന്നത് റഅ്ദ്-ഇടിനാദത്തെയും-സൂചിപ്പിക്കുന്നു. നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട 'സത്യം' അദ്ദിക്റാണ്. അതില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും വി ശ്വസിക്കുന്നവരല്ല. 7: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്ന ത് ഭക്ഷണമാക്കിയവരാണ്. 11: 17 അവസാനിക്കുന്നത് 'നിശ്ചയം സത്യം നിന്‍റെ നാഥന്‍റെ പക്കല്‍ നിന്നുള്ളതാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ്. 2: 1-2; 4: 118; 10: 108 വിശദീകരണം നോക്കുക.