( അർറഅദ് ) 13 : 22

وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَٰئِكَ لَهُمْ عُقْبَى الدَّارِ

അവര്‍ തങ്ങളുടെ നാഥന്‍റെ മുഖം പ്രതീക്ഷിച്ചുകൊണ്ട് ക്ഷമ കൈകൊള്ളു ന്നവരായവരും മുറപ്രകാരം നമസ്കാരം നിലനിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നവരും തിന്മയെ ഏറ്റവും നല്ലതുകൊണ്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്; അക്കൂട്ടര്‍, അവര്‍ക്കുതന്നെയാണ് തിരിച്ചുചെല്ലാന്‍ നല്ല വീടുള്ളത്.

35: 29 ല്‍, നിശ്ചയം, അല്ലാഹുവിന്‍റെ ഗ്രന്ഥം തിലാവത്ത് ചെയ്യുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്നും രഹസ്യമായും പര സ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്നവരുമാരോ, അവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടം തന്നെയാണ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 2: 2-5; 7: 170; 11: 114-115 വിശദീകരണം നോക്കുക.