( അർറഅദ് ) 13 : 21

وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ

അല്ലാഹു ഏതെല്ലാം ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കല്‍പിച്ചിട്ടുണ്ടോ, അതെല്ലാം നിലനിര്‍ത്തുന്നവരായവരും അവരുടെ നാഥനെ ഭയപ്പെടുന്നവരും ദുഷി ച്ച വിചാരണയെ ഭയപ്പെടുന്നവരുമാണവര്‍.

അഥവാ അവര്‍ ത്രാസ്സായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി എല്ലാ കാര്യങ്ങളും ഐ ഹിക ലോകത്തുവെച്ചുതന്നെ തൂക്കിനോക്കുന്നവരും ഉള്‍ക്കാഴ്ചദായകമായ അത് ഉപ യോഗപ്പെടുത്തി എല്ലാ സമയങ്ങളിലും അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരും അവന്‍റെ മുമ്പില്‍ പതിനഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നിമിഷത്തെക്കുറിച്ചും ഒറ്റ ക്കൊറ്റക്കായി ഉത്തരം പറയേണ്ടിവരുമല്ലോ എന്ന ബോധത്തില്‍ എപ്പോഴും എല്ലായിട ത്തും നിലകൊള്ളുന്നവരുമാണ്. 2: 152; 7: 8-9, 201 വിശദീകരണം നോക്കുക.