(അർറഅദ്) 13 : 24
سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ

നിങ്ങള്‍ ക്ഷമാലുക്കളായിരുന്നതിന് നിങ്ങളുടെ മേല്‍ സമാധാനം എന്ന് പറഞ്ഞുകൊണ്ട്, അപ്പോള്‍ എത്ര നല്ല അനുഗ്രഹസമ്പൂര്‍ണ്ണമായ പര്യവസാന വീടാണിത്!

 

ക്ഷമാലുക്കളായി ജീവിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ ഉള്‍ക്കാഴ്ച്ചാദായകമായ അദ്ദിക്റില്‍ നിന്ന് പരലോകത്തെ കണ്ടുകൊണ്ട് ഏതൊരു പ്രവൃ ത്തിയുടെയും പര്യവസാനം പരലോകത്ത് എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തി ഐഹികലോകത്ത് എന്ത് നഷ്ടപ്പെട്ടാലും പരലോകത്ത് നഷ്ടപ്പെടരുത് എന്ന നയത്തില്‍ എവിടെയും എപ്പോഴും നിലകൊള്ളലാണ്. 40: 7 ല്‍, സിംഹാസനം വഹിക്കുന്നവരും അവന് ചുറ്റുമുള്ളവരുമാരോ അവര്‍, തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും അവനെക്കൊണ്ട് വിശ്വസിക്കുന്നവരും വിശ്വാസികളായവര്‍ക്കുവേണ്ടി ഇപ്രകാരം പൊറുക്കലിനെത്തേടിക്കൊണ്ടിരിക്കുന്നവരുമാകുന്നു: 'എല്ലാഓരോ വസ്തുവിലും തന്‍റെ കാരുണ്യവും അറിവും വലയം ചെയ്തിട്ടുള്ള ഞങ്ങളുടെ നാഥാ, അപ്പോള്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുകയും നിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ, അവരെ നീ ജ്വലിക്കുന്ന നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കുകയും ചെയ്യേണമേ!' എന്നും; 40: 8 ല്‍, ഞങ്ങളുടെ നാഥാ, അവരോട് നീ വാഗ്ദാനം ചെയ്തിരുന്ന നിത്യാനുഗ്രഹ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ ! -അവരുടെ പിതാക്കളില്‍ നിന്നും അവരുടെ ഇണകളില്‍ നിന്നും അവരുടെ സന്തതിപരമ്പരകളില്‍ നിന്നുമുള്ള സജ്ജനങ്ങളേയും, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു എന്നും; 40: 9 ല്‍, അവരെ നീ തിന്മകളെത്തൊട്ട് കാക്കുകയും ചെയ്യേണമേ, അന്നേ ദിവസത്തെ തിന്മകളെത്തൊട്ട് ആരാണോ അവനെ കാത്തത്, അപ്പോള്‍ നിശ്ചയം നീ അവനോട് കരുണ കാണിച്ചിരിക്കുന്നു, അതുതന്നെയാണ് മഹത്തായ വിജയവും എന്നും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അനുയായികളുമടങ്ങിയ കുഫ്ഫാറുകളായ ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ 9: 73 ലൂടെ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. 3: 133-136; 8: 74; 9: 105 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!