( അർറഅദ് ) 13 : 25

وَالَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ ۙ أُولَٰئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ

അല്ലാഹുവുമായി ചെയ്ത ഉടമ്പടി അത് കണ്ടുമുട്ടിയതിന് ശേഷം പൊട്ടിച്ചെ റിഞ്ഞവരും അവന്‍ ചേര്‍ക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ മുറിച്ച് കളഞ്ഞുകൊണ്ടി രിക്കുന്നവരും ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവരുമുണ്ടല്ലോ-അക്കൂട്ടര്‍, അവര്‍ക്കുതന്നെയാണ് ശാപമുള്ളത്, അവര്‍ക്ക് ദുഷിച്ച വീടുമാണുള്ളത്.

ഉടമ്പടി കൊണ്ടുദ്ദേശിക്കുന്നത് 7: 172-173 ല്‍ പറഞ്ഞ ഉടമ്പടിയാണ്. അത് കണ്ടുമു ട്ടിയതിന് ശേഷം മുറിച്ച് കളയുന്നവര്‍ എന്നുപറഞ്ഞത്, അദ്ദിക്റില്‍ ആ വിവരം വന്നുകിട്ടിയിട്ട് അത് പാലിക്കാതെ ജീവിക്കുകയും അത് ഒളിപ്പിച്ചുവെച്ച് മറ്റുള്ളവരെ അതിനെ ക്കുറിച്ച് ഓര്‍മിപ്പിക്കാതെ പ്രപഞ്ചം നശിക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്യുന്ന തെ മ്മാടികളായ കപടവിശ്വാസികളെയാണ്. അവരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളതും അവ ര്‍ക്കാണ് ഏറ്റവും മോശപ്പെട്ട മടക്കസ്ഥലമുള്ളതും. പ്രപഞ്ചത്തെ അതിന്‍റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് വര്‍ഗീയത, രക്തച്ചൊരിച്ചില്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നശീകരണപ്രവര്‍ ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനും വേണ്ടി തങ്ങളുടെ പക്കല്‍ യാതൊരു പ്രതിവിധിയും ഇല്ല എന്നമട്ടില്‍ സ്വജനതയുടെ ഐക്യ ത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാലാണ് മനുഷ്യപ്പിശാചുക്കളാ യ കപടവിശ്വാസികളും അവരുടെ അനുയായികളും ശപിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിച്ചശേഷം കല്ലുകളാലും മരങ്ങളാലും 'എന്‍റെ പിന്നില്‍ ഒരു കാഫിറു ണ്ട്, അവനെ വധിച്ചുകൊള്ളുക' എന്ന് വിളിച്ച് പറയപ്പെട്ട് അന്ന് ഇസ്ലാം അംഗീകരിക്കു ന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഇവരെ വധിച്ച് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതാണ്. അപ്പോള്‍ മാത്രമാണ് 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ക്ക് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ ആയിരുന്നില്ല, മറിച്ച് ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. 1: 7; 2: 26-27, 159; 48: 6 വിശദീകര ണം നോക്കുക.