( അർറഅദ് ) 13 : 26

اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ وَفَرِحُوا بِالْحَيَاةِ الدُّنْيَا وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاعٌ

അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ സുലഭമായി നല്‍ കുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിമിതമായും നല്‍കുന്നു, അവര്‍ ഐഹിക ജീവിതത്തില്‍ മതിമറന്ന് ആഹ്ലാദിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ഐഹിക ജീവിതമാകട്ടെ, പരലോകത്തെ അപേക്ഷിച്ച് തുച്ഛമായ ഒരു വിഭവമല്ലാതെയുമല്ല.

ഐഹിക ജീവിതവിഭവങ്ങള്‍ പരിമിതമായും ധാരാളമായും നല്‍കുന്നത് ഓരോ രുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയി രത്തില്‍ ഒന്നായ വിശ്വാസി ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് അവരുടെ നാലാംഘട്ടമായ ഐഹികലോക ജീവിതം ഏഴാം ഘട്ടത്തിനുവേണ്ടി സ്വര്‍ഗ്ഗം പണിയാനുള്ളതാണെന്ന് മനസ്സിലാക്കി എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റി ന്‍റെ വഴിയില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗം ഇവിടെ പണിതുകൊണ്ടിരിക്കുന്നവരും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് ജാതി-മത-വര്‍ണ്ണ-ഭാഷ- ദേശ-ലിംഗ ഭേദമന്യേ അദ്ദിക്ര്‍ ഏവര്‍ക്കും എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 3: 81-82, 185; 7: 32, 150; 12: 53 വിശദീകരണം നോക്കുക.