( അർറഅദ് ) 13 : 30

كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِنْ قَبْلِهَا أُمَمٌ لِتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ

അപ്രകാരം ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള നിരവധി സമുദായങ്ങളെപ്പോ ലെയുള്ള ഒരു സമുദായത്തിലേക്കാണ് നിന്നെ നാം പ്രവാചകനായി നിയോഗി ച്ചിട്ടുള്ളത്, നിന്നിലേക്ക് ദിവ്യസന്ദേശമായി നാം നല്‍കിയിട്ടുള്ളതെന്തോ അത് നീ അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവര്‍ നിഷ്പ ക്ഷവാനെക്കൊണ്ട് നിഷേധിച്ചവരുമായിരിക്കുന്നു; നീ പറയുക: അവനാണ് എ ന്‍റെ നാഥന്‍, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, ഞാന്‍ അവന്‍റെ മേലാണ് ഭരമേല്‍പിച്ചിരിക്കുന്നത്, അവനിലേക്ക് തന്നെയാണ് ഞാന്‍ ഖേദിച്ച് മടങ്ങുന്നതും.

മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരെ പ്പോലെത്തന്നെയാണ് മുഹമ്മദിനെ അന്ത്യനാള്‍ വരെയുള്ള മനുഷ്യരിലേക്ക് നിയോഗി ച്ചിട്ടുള്ളത്. അവന് ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്മാര്‍ ക്കും ദിവ്യസന്ദേശമായി നല്‍കപ്പെട്ടിട്ടുള്ള അദ്ദിക്ര്‍ തന്നെയാണ് എന്ന് 16: 44; 21: 24; 41: 43 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണോ അദ്ദിക്റില്‍ നിന്ന് അ ല്ലാഹുവിനെ നിഷ്പക്ഷവാനായും ഏക ഉടമയും ഇലാഹുമായും അംഗീകരിച്ച് സ്വര്‍ഗ്ഗം ഇവിടെ പണിയുന്നത്, അവര്‍ മരണത്തോടുകൂടി അവര്‍ പണിത സ്വര്‍ഗ്ഗം അനന്തരമെ ടുക്കുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേ ക്കോ ആക്കുന്നില്ല.

 2: 105; 4: 113; 10: 58 തുടങ്ങി 65 സൂക്തങ്ങളില്‍ പരാമര്‍ശിച്ച അല്ലാഹുവിന്‍റെ കാരുണ്യമായ അദ്ദിക്ര്‍ നല്‍കപ്പെട്ട പ്രവാചകന്മാരും നബിമാരും അതിനെ മാര്‍ഗദര്‍ശന ഗ്രന്ഥമായി പിന്‍പറ്റുന്ന വിശ്വാസികളും നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ് എന്ന് 19: 58 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ 7: 205-206 ല്‍ വിവരിച്ചതുപോലെ 15 സൂക്തങ്ങളില്‍ കല്‍പിക്കപ്പെട്ട തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവര്‍ നാഥന്‍റെ വിളി ക്ക് മറുപടി നല്‍കാത്തവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ നിഷ്പക്ഷവാനായ നാഥന്‍ ഏറ്റവും തിന്മയേറിയ ജീവികളായിട്ടാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 6: 102-103; 9: 129; 10: 47 വിശദീകരണം നോക്കുക.