الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ طُوبَىٰ لَهُمْ وَحُسْنُ مَآبٍ
വിശ്വാസികളായവരും സല്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്യുന്നവര്ക്ക് 'ത്വൂബാ'യുണ്ട്, അവര്ക്ക് ഏറ്റവും നല്ല മടക്കവുമുണ്ട്.
അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര് കൊണ്ട് വിശ്വാസിയാവുകയും അത് ലോകര്ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്ക്കാണ് 'ത്വൂബാ'യുള്ളത്. അഥവാ നര കവാസികള്ക്ക് സഖൂം വൃക്ഷമാണെങ്കില് സ്വര്ഗ്ഗവാസികള്ക്ക് ത്വൂബാ വൃക്ഷമാണുള്ള ത് എന്നാണ്. അതിന്റെ നിഴല് നൂറ് പ്രകാശവര്ഷം സഞ്ചരിച്ചാലും അവസാനിക്കുകയില്ലെന്നും സ്വര്ഗ്ഗത്തിലെ തേന്, പാല്, കലര്പ്പില്ലാത്ത ജലം തുടങ്ങിയവയുടെ നദിക ളെല്ലാം ഒഴുകുന്നത് അതിന്റെ താഴ്ഭാഗത്തുനിന്നാണെന്നും, അതിന്റെ കൊതുമ്പില് നിന്നാ ണ് സ്വര്ഗ്ഗവാസികള്ക്കുള്ള വസ്ത്രം ലഭിക്കുന്നതെന്നും ത്രികാലജ്ഞാനിയായ നാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സ്വര്ഗത്തിലെ നദികളെക്കുറിച്ച് 47: 15 ലും; അദ്ദിക്ര് കൊണ്ട് വിശ്വാസികളാവുകയും അത് മറ്റുള്ളവര്ക്ക് എത്തിച്ച് കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് കരയിലെ ഏറ്റവും ഉത്തമ ജീവികളെന്ന് 98: 7-8 ലും പ റഞ്ഞിട്ടുണ്ട്. 2: 25; 9: 71-72; 33: 35 വിശദീകരണം നോക്കുക.