( അർറഅദ് ) 13 : 33

أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّئُونَهُ بِمَا لَا يَعْلَمُ فِي الْأَرْضِ أَمْ بِظَاهِرٍ مِنَ الْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا مَكْرُهُمْ وَصُدُّوا عَنِ السَّبِيلِ ۗ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ

അപ്പോള്‍ എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചത് മാത്രമാണ് ലഭിക്കുക എന്ന ബോധത്തില്‍ നിലകൊള്ളുന്ന ഒരുവന്‍, അവര്‍ അല്ലാഹുവിന് പങ്കാളിക ളെ ഉണ്ടാക്കിയിരിക്കുന്നു; നീ പറയുക; നിങ്ങള്‍ അവരുടെ പേരുകള്‍ പറയു ക, അതല്ല, ഭൂമിയില്‍ അവന് അറിയാത്തതുകൊണ്ട് നിങ്ങള്‍ അവന് വിവരം പറഞ്ഞുകൊടുക്കുകയാണോ? അതല്ല, നിങ്ങള്‍ വായില്‍ വരുന്ന വാക്കുകള്‍ ഉതിര്‍ക്കുകയാണോ? അല്ല, കാഫിറുകളായവര്‍ക്ക് അവരുടെ ഗൂഢതന്ത്രം അ ലങ്കാരമാക്കപ്പെടുകയും അവര്‍ നേര്‍മാര്‍ഗ്ഗത്തെത്തൊട്ട് തടയപ്പെടുകയും ചെ യ്തിരിക്കുന്നു, ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അ പ്പോള്‍ അവനെ സന്‍മാര്‍ഗത്തിലാക്കുന്ന ഒരാളുമില്ല.

എല്ലാഓരോ ആത്മാവിനും അത് സമ്പാദിച്ചത് സ്വര്‍ഗ്ഗമാണെങ്കില്‍ അതും നരകമാ ണെങ്കില്‍ അതുമാണ് ലഭിക്കുക എന്ന ബോധത്തില്‍ നിലകൊള്ളുന്നവരാണ് വിശ്വാസി കള്‍. സ്വര്‍ഗ്ഗത്തില്‍ വെച്ച് സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിച്ച അല്ലാഹുവിനെ നി ഷ്പക്ഷവാനായി അംഗീകരിക്കുന്നവരും തെളിവായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്നവരും അദ്ദിക്റില്‍ കണ്ട സ്വര്‍ഗ്ഗം ഇവിടെ പ ണിതുകൊണ്ടിരിക്കുന്നവരും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി മനസ്സാ-വാചാ-കര്‍മ്മണാ നിലകൊള്ളുന്നവരുമാണ് അവര്‍. 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും അതിന്‍റെ വ്യാപനത്തിനെതിരായി ഗൂഢതന്ത്രങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക വഴി കാഫിറുകളായിരിക്കുകയാണ്. 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏക സം ഘത്തില്‍ പെടാതെ അവര്‍ 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ വിവിധ സംഘങ്ങളില്‍ ചേര്‍ന്ന് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളായിരിക്കുകയാ ണ്. ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിച്ച് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയിരിക്കുകയാണ്. അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്ന പ്രവര്‍ത്തനങ്ങ ള്‍ കാഫിറായ പിശാച് അവര്‍ക്ക് അലങ്കാരമാക്കി കാണിച്ചുകൊടുത്തിരിക്കുന്നു. അദ്ദിക് ര്‍ കൊണ്ട് വിശ്വാസിയാകാതെ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെ യ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ് അവര്‍. സ്വയം വഴികേട് തെരഞ്ഞെടുത്ത അവരെ ഇനി അദ്ദിക്റിന്‍റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ഒരു ശക്തിക്കും സാധ്യമല്ല.

വായില്‍ തോന്നിയത് പറയുക എന്നത് പ്രവാചകന്‍റെ കാലത്തുള്ള വേദക്കാരായ ജൂത-ക്രൈസ്തവരുടെയും കപടവിശ്വാസികളുടെയും സ്വഭാവമാണെന്ന് 5: 41-42; 9: 30-31 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ശിര്‍ക്കിനെ ഗൂഢതന്ത്രമെന്ന് പറയാന്‍ കാരണം ആ കാശഗോളങ്ങള്‍, മലക്കുകള്‍, ജിന്നുകള്‍, മഹാത്മാക്കള്‍ തുടങ്ങി ഏതെല്ലാം സൃഷ്ടികളെ അല്ലാഹുവിന്‍റെ ഗുണങ്ങളും അധികാരങ്ങളും ഉള്ളവരാക്കിവെച്ചിരിക്കുന്നുവോ, ആരെയെല്ലാം അല്ലാഹുവിന്‍റെ പ്രത്യേക അവകാശങ്ങളില്‍ പങ്കുചേര്‍ത്തിരിക്കുന്നുവോ, അവരില്‍ ആരും തന്നെ ഒരിക്കലും ഈ ഗുണങ്ങളോ അധികാരങ്ങളോ ഉണ്ടെന്ന് വാദിച്ചിട്ടി ല്ല, അവകാശപ്പെട്ടിട്ടുമില്ല. ഞങ്ങളുടെ മുമ്പില്‍ വന്ന് ഞങ്ങളോട് സഹായം തേടുകയാണെങ്കില്‍ നിങ്ങളുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിത്തരാമെന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചി ട്ടുമില്ല. മറിച്ച് ഗൂഢതന്ത്രക്കാരനായ പിശാചിനെ പിന്‍പറ്റുന്ന കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളുടെ പ്രവര്‍ത്തനങ്ങളാണിതെല്ലാം. അവര്‍ സാധാരണക്കാര്‍ക്കിടയില്‍ അ ദ്ദിക്റിന് വിരുദ്ധമായി അവരുടെ മാഹാത്മ്യം അംഗീകരിപ്പിക്കുന്നതിനും ജനങ്ങളുടെ സ മ്പത്തില്‍ നിന്ന് വിഹിതം പറ്റുന്നതിനും വേണ്ടി കുറേ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാ ക്കിവെച്ചിരിക്കുകയാണ്. അത്തരം മഹാത്മാക്കളെ അംഗീകരിച്ച് പാടിപ്പുകഴ്ത്തിയിട്ടില്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അവരുടെ ഗുരുത്വക്കേട് ബാധിക്കുമെന്ന് ജനങ്ങളെ നി ഗൂഢമായി വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 2: 286; 12: 103-106; 13: 11 വിശദീകരണം നോക്കുക.