( അർറഅദ് ) 13 : 32

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ

നിശ്ചയം, നിനക്കുമുമ്പുള്ള പ്രവാചകന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്, അപ്പോ ള്‍ കാഫിറുകളായവര്‍ക്ക് നാം അവസരം നല്‍കി, പിന്നെ നാം അവരെ പിടികൂടുകയും ചെയ്തു, അപ്പോള്‍ നമ്മുടെ ദണ്ഡനം എങ്ങനെയുണ്ടായിരുന്നു?

എക്കാലത്തും കാഫിറുകളായ ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതു പേരും പ്രവാചകന്‍മാരെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നവരാണ്. അങ്ങനെ അല്ലാഹുവിന്‍റെ സന്ദേശം എല്ലാവരിലും എത്തിച്ചുകഴിഞ്ഞാല്‍ പ്രവാചകന്‍മാരെയും വി ശ്വാസികളെയും രക്ഷിക്കുകയും, അക്രമികളും തെമ്മാടികളുമായ കാഫിറുകളെ നശിപ്പിക്കു കയുമാണ് ചെയ്തിട്ടുള്ളത്. ഇന്ന്, ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അ ജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളായ ഫുജ്ജാറുകള്‍ പ്രവാചകന്‍റെ ജീവിതം നയിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരും കാഫിറായ മസീഹുദ്ദജ്ജാ ലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളുടെ കരങ്ങള്‍ കൊണ്ടാണ് ഗ്രന്ഥത്തേയും വി ശ്വാസികളെയും പരിഹസിച്ചുകൊണ്ടിരിക്കുന്ന അവര്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതും. 7: 182-183; 10: 39; 11: 8 വിശദീകരണം നോക്കുക.