( അർറഅദ് ) 13 : 34
لَهُمْ عَذَابٌ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَشَقُّ ۖ وَمَا لَهُمْ مِنَ اللَّهِ مِنْ وَاقٍ
അവര്‍ക്ക് ഈ ഐഹികലോകത്തുതന്നെ ശിക്ഷയുണ്ട്, പരലോകത്തിലെ ശി ക്ഷ ഏറ്റവും കഠിനവുമാണ്, അവരെ അല്ലാഹുവില്‍ നിന്ന് രക്ഷിക്കുന്നവരായി ആരും തന്നെ ഉണ്ടായിരിക്കുകയുമില്ല.
നന്മയും തിന്മയും നേടുന്നത് അവരവര്‍ തന്നെയാണ് എന്ന ഗ്രന്ഥത്തിന്റെ അധ്യാ പനത്തിന് വിരുദ്ധമായി സാധാരണ ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്-അ ദ്ദിക്റില്‍ നിന്ന്-വഴിതെറ്റിച്ച് നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ക്ക് ഇഹത്തില്‍ തന്നെ നിന്ദ്യതയും നികൃഷ്ടതയുമാ ണ് പ്രതിഫലം. പരത്തില്‍ അവര്‍ വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടില്‍ പോകു ന്നതുമാണ്. 2: 85; 4: 150-151; 9: 84-85; 10: 33 വിശദീകരണം നോക്കുക.