مَثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوْا ۖ وَعُقْبَى الْكَافِرِينَ النَّارُ
സൂക്ഷ്മാലുക്കളോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതായ സ്വര്‍ഗ്ഗത്തി ന്‍റെ ഉപമ-അതിന്‍റെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു, അതിലെ ഭക്ഷണങ്ങള്‍ നിത്യമായിരിക്കും അതിലെ നിഴലുകളും, ഇതാകുന്നു സൂക്ഷ്മാലുക്കളായവരുടെ പര്യവസാനം, കാഫിറുകളുടെ പര്യവസാനമോ നര കവുമാകുന്നു.
കാഫിറുകള്‍ ഇഹലോകത്ത് ലക്ഷ്യബോധമില്ലാതെ തിന്നുമുടിച്ച് ധൂര്‍ത്തടിച്ച് ജീ വിക്കുന്നവരാണ്. അതുകൊണ്ടാണ് അവരുടെ മടക്കം നരകത്തിലേക്കായത്. എന്നാല്‍ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികളുടെ മടക്കം സ്വര്‍ഗ്ഗത്തിലേക്കാണ്. അവിടെ അവര്‍ ക്ക് യഥേഷ്ടം ഭക്ഷണവിഭവങ്ങളും അറ്റമില്ലാത്ത നിഴലുകളും ലഭിക്കുന്നതാണ്. 2: 38-39; 10: 26-27; 13: 19, 25 വിശദീകരണം നോക്കുക.