(അർറഅദ്) 13 : 38
وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

നിശ്ചയം നിനക്കുമുമ്പ് നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്, അവരെ നാം ഭാര്യമാരും സന്തതികളും ഉള്ളവരാക്കിയിട്ടുമുണ്ട്, അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തം കൊണ്ടുവരാന്‍ സാധിച്ചിട്ടുമില്ല, എല്ലാഓരോ കാര്യത്തിനും രേഖപ്പെടുത്തിയിട്ടുള്ള ഒരു അവധിയുണ്ട്.

പ്രവാചകനെതിരില്‍ ഉന്നയിക്കപ്പെട്ടിരുന്ന ഒരു ആരോപണത്തിനുള്ള മറുപടിയാണിത്. ഈ പ്രവാചകന് എന്തുപറ്റി! ഭക്ഷണം കഴിക്കുന്നു, അങ്ങാടികളില്‍ സഞ്ചരിക്കുന്നു, മുന്നറിയിപ്പ് നല്‍കാന്‍ അവനോടൊപ്പം എന്തുകൊണ്ട് ഒരു മലക്കിനെ ഇറക്കിയില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് അവനൊരു നിധി ഇട്ടുകൊടുത്തില്ല? അല്ലെങ്കില്‍ യഥേഷ്ടം ഭക്ഷിക്കാന്‍ അവനൊരു തോട്ടമുണ്ടായില്ല? മാരണം ചെയ്യപ്പെട്ട ഒരു പുരുഷനെയല്ലാതെ നി ങ്ങള്‍ പിന്‍പറ്റുന്നില്ല എന്നും മറ്റും ഈ അക്രമികള്‍ പ്രവാചകനെക്കുറിച്ച് ആരോപിച്ചിരുന്നതായി 25: 7-8 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതേപ്രകാരം പ്രവാചകന്‍മാര്‍, ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ അവര്‍ക്ക് സന്താനങ്ങളുണ്ടാകുകയോ ചെയ്യാതെ മലക്കുകളുടെ സ്വഭാവത്തിലാ യിരിക്കണമെന്ന വാദക്കാരായിരുന്നു അന്നത്തെ കാഫിറുകള്‍. അതുകൊണ്ടാണ് എക്കാലത്തുമുള്ള ഇത്തരം നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കാഫിറു കളോട്: ശാന്തിയോടെ ചരിക്കുന്ന മലക്കുകളാണ് ഇവിടെ ജീവിക്കുന്നതെങ്കില്‍ അവരിലേക്ക് മലക്കുകളെ പ്രവാചകന്മാരായി നിയോഗിക്കുമായിരുന്നു എന്ന് 17: 95 ല്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട അടയാളമായി ഈസായെ രണ്ടാമത് കൊണ്ടുവരുമ്പോള്‍ മനുഷ്യരെ മലക്കുകളു ടെ സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് ഭൂമിയില്‍ പ്രതിനിധിയാക്കുമെന്ന് 43: 60 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാ തെ ഒരു ദിവ്യാത്ഭുതം കൊണ്ടുവരാന്‍ ഒരു പ്രവാചകനും സാധ്യമല്ലെന്ന് 14: 11; 40: 78 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാ ഹു പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാഓരോ കാര്യവും ഇന്ന സമയത്ത് നടക്കണമെന്ന് നേരത്തെ തീരുമാനിച്ച് അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 6: 2; 10: 61, 99-100; 17: 90-94 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!