وَكَذَٰلِكَ أَنْزَلْنَاهُ حُكْمًا عَرَبِيًّا ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَمَا جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا وَاقٍ
അപ്രകാരം നാം അതിനെ അറബിയിലുള്ള ഒരു ന്യായപ്രമാണമായി അവത രിപ്പിച്ചിരിക്കുന്നു, അറിവില് നിന്ന് നിനക്ക് വന്നുകിട്ടിയതിനുശേഷം നീയെങ്ങാ നും അവരുടെ ഇഷ്ടാനിഷ്ടങ്ങള് പിന്പറ്റുകയാണെങ്കില് അല്ലാഹുവില് നിന്ന് നിന്നെ സംരക്ഷിക്കുന്നവരോ തടയുന്നവരോ ആയി നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല.
നിന്റെ ഭാഷയായ അറബിയിലാണ് ഗ്രന്ഥത്തെ നിനക്ക് അവതരിപ്പിച്ചിട്ടുള്ളത്. അത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നീ ന്യായപ്രമാണം നടത്തേണ്ടത്. യഥാര്ത്ഥ അറിവായ അത് വന്നുകിട്ടിയിട്ട് ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള് പിന്പറ്റുകയാണെങ്കില് അല്ലാഹുവില് നിന്ന് രക്ഷിക്കാനോ തടയാനോ ആരും ഉണ്ടായിരിക്കുകയില്ല എന്നുപറയാനാണ് അന്ന് പ്രവാചകനോട് പറയുകവഴി അന്ത്യനാള് വരെയുള്ള വിശ്വാസികളോ ട് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. അപ്പോള് ഗ്രന്ഥത്തിന്റെ ആത്മാവും ഏറ്റവും നല്ല വിശദീകര ണ ഗ്രന്ഥവുമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് അതുകൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്പ്പിക്കാത്തവര് തന്നെയാണ് കാ ഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില് പ റഞ്ഞിട്ടുണ്ട്. 2: 62, 120-121; 10: 15-16; 12: 1-3 വിശദീകരണം നോക്കുക.