( അർറഅദ് ) 13 : 40

وَإِنْ مَا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ

നാം അവരോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്നവയില്‍ ചിലത് നാം നി ന്നെ കാണിച്ച് തരികതന്നെ ചെയ്യും, അല്ലെങ്കില്‍ നാം നിന്നെ തിരിച്ച് വിളിച്ചെ ന്നും വരാം; അപ്പോള്‍ നിശ്ചയം നിന്‍റെ മേലുള്ള ബാധ്യത എത്തിച്ചുകൊടുക്കുക എന്നത് മാത്രമാകുന്നു, വിചാരണ നമ്മുടെ ചുമതലയുമാകുന്നു.

ഇവിടെ അഭിസംബോധന പ്രവാചകനോടാണ്. പക്ഷേ, നീ താക്കീത് ചെയ്യുന്ന ആപത്തുകളൊന്നും എന്താണ് ഇനിയും വന്ന് കാണാത്തതെന്ന് ഒരു വെല്ലുവിളിപോ ലെ ആവര്‍ത്തിച്ച് ചോദിച്ചിരുന്ന എതിരാളികളെ കേള്‍പ്പിക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യം. 5: 67; 9: 71-72; 10: 47-48 വിശദീകരണം നോക്കുക.