وَقَدْ مَكَرَ الَّذِينَ مِنْ قَبْلِهِمْ فَلِلَّهِ الْمَكْرُ جَمِيعًا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ ۗ وَسَيَعْلَمُ الْكُفَّارُ لِمَنْ عُقْبَى الدَّارِ
ഇവര്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരും ഗൂഢതന്ത്രങ്ങള്‍ പയറ്റിനോക്കിയിട്ടുണ്ട്, എന്നാല്‍ ഗൂഢതന്ത്രങ്ങള്‍ മുഴുവന്‍ അല്ലാഹുവിന്റെ പക്കലാകുന്നു, എല്ലാ ഓരോ ആത്മാവും എന്താണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന് അറിയുന്നു, അപ്പോള്‍ ആര്‍ക്കാണ് നല്ല പര്യവസാനമെന്ന് കുഫ്ഫാറുകള് അറിയുകതന്നെ ചെയ്യുന്നതുമാണ്.
14: 46-47 ല്‍, അവര്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു, എന്നാല്‍ അവരുടെ ത ന്ത്രങ്ങളെല്ലാം അല്ലാഹുവിന്റെ പക്കലാണുള്ളത്, അവരുടെ തന്ത്രം കൊണ്ട് പര്‍വ്വതങ്ങ ള്‍ നീക്കാന്‍ സാധിച്ചാലും ശരി, അപ്പോള്‍ അല്ലാഹു അവന്റെ പ്രവാചകന്മാരോട് വാഗ് ദത്തം ചെയ്തത് ലംഘിക്കുമെന്ന് അവര്‍ കണക്കുകൂട്ടേണ്ടതില്ല, നിശ്ചയം അല്ലാഹു ചോ ദ്യം ചെയ്യപ്പെടാത്ത അജയ്യനും പ്രതികാരം ചെയ്യുന്നവനും തന്നെയാകുന്നു എന്നും; 35: 10 ല്‍, ആരാണോ പ്രതാപം അന്വേഷിക്കുന്നത്, അപ്പോള്‍ പ്രതാപം മുഴുവന്‍ അല്ലാഹുവിനുള്ളതാകുന്നു, അവനിലേക്കാണ് പരിശുദ്ധമായ വചനങ്ങള്‍ ഉയരുന്നത്, സല്ക്കര്മ്മങ്ങളെ അവനിലേക്ക് ഉയര്‍ത്തുന്നതും ആ പരിശുദ്ധവചനങ്ങള്‍ തന്നെ, ആരാണോ തിന്മക്കുവേണ്ടി ഗൂഢതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്ക് അധികഠിനമായ ശിക്ഷയു ണ്ട്, അവരുടെ ഗൂഢതന്ത്രം അവര്‍ക്കെതിരായിത്തന്നെ തിരിയുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. അഥവാ അദ്ദിക്റിന്റെ പ്രചരണത്തിനെതിരായിട്ടുള്ള ഏത് ഗൂഢതന്ത്രവും അത് മെനഞ്ഞവര്ക്കെതിരായിത്തന്നെ ഇഹത്തിലും പരത്തിലും ഭവിക്കുന്നതാണ്. ആകാ ശഭൂമികളില് എന്തെല്ലാമാണ് സംഭവിക്കുക എന്ന് അല്ലാഹു നേരത്തെ നിശ്ചയിച്ചിട്ടുള്ള തും അതെല്ലാം അവന് തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തിട്ടുള്ള ഗ്രന്ഥമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. 2: 255; 8: 30; 9: 51, 67-68; 10: 60-61 വിശദീകരണം നോക്കുക.