(അർറഅദ്) 13 : 41
أَوَلَمْ يَرَوْا أَنَّا نَأْتِي الْأَرْضَ نَنْقُصُهَا مِنْ أَطْرَافِهَا ۚ وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ ۚ وَهُوَ سَرِيعُ الْحِسَابِ

നിശ്ചയം നാം ഈ ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്നതും അതിന്‍റെ വൃത്തത്തെ നാം നാനാവശങ്ങളില്‍ നിന്ന് ചുരുക്കി വരുന്നതും അവര്‍ കാണുന്നില്ലെ യോ? അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധിച്ചു കൊണ്ടിരിക്കുന്നു, അവന്‍റെ വിധികളെ പുനഃപരിശോധിക്കുന്നവരായി ആരുമില്ല, അവന്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നവനുമാകുന്നു.

നാം ഭൂമിയില്‍ വരിക എന്നുപറഞ്ഞാല്‍ അല്ലാഹു നേരിട്ടുവരിക എന്നല്ല. അല്ലാഹുവും അദ്ദിക്റും ഒന്നാണെന്ന് 3: 101; 4: 175; 7: 143; 59: 21 തുടങ്ങിയ സൂക്തങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാം. അല്ലാഹു വരുന്നത് കാണുന്നില്ലേ എന്ന ചോദ്യം കൊണ്ടുദ്ദേശിക്കുന്നത് ഗ്രന്ഥത്തിന്‍റെ പ്രകാശം ലോകത്ത് വ്യാപിക്കുന്നതും അന്ധകാരം നീങ്ങുന്നതും നിങ്ങള്‍ കാണുന്നില്ലേ എന്നാണ്. 41: 53 ല്‍, നമ്മുടെ സൂക്തങ്ങള്‍ നാം ചക്രവാളങ്ങ ളിലും അവരില്‍ ത ന്നെയും കാണിച്ചുകൊടുക്കുകതന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണെന്ന് അവര്‍ക്ക് വെളിപ്പെടുന്നതുവരെ, നിനക്ക് നിന്‍റെ നാഥന്‍ തന്നെ പോരെയോ, നിശ്ചയം അവന്‍ എല്ലാഓരോ കാര്യത്തിനും സാക്ഷിയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 109-110; 9: 31-33; 11: 5; 13: 31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!