( 14 ) ഇബ്രാഹിം

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(14) ഇബ്രാഹിം

എന്‍റെ നാഥാ! ഈ നാടിനെ നീ സുരക്ഷിതമാക്കേണമേ, എന്നെയും എന്‍റെ സ ന്താനങ്ങളെയും വിഗ്രഹങ്ങളെ പൂജിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യേണമേ എന്ന് ഇബ്റാഹീം പ്രാര്‍ത്ഥിച്ചത് സൂക്തം 35 ല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് ഇബ്റാഹീം എന്ന പേര് നല്‍കിയിട്ടുള്ളത്. എക്കാലത്തുമുള്ള കാഫിറുകള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരോട് 'ഞങ്ങള്‍ നിങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കുകത ന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ജീവിതചര്യയിലേക്ക് തിരിച്ചുവരികതന്നെ വേണം' എന്ന് പറഞ്ഞതിനാലും; സൂക്തം 46 ല്‍ അവരുടെ ഗൂഢാലോചനയെക്കുറിച്ച് പ രാമര്‍ശിച്ചതിനാലും മക്കാജീവിതത്തിന്‍റെ അവസാനഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചതെന്ന് വ്യക്തമാണ്. മക്കാനിവാസികള്‍ പൂര്‍വ്വകാല കാഫിറുകളെപ്പോലെ പ്രവാ ചകനെയും തങ്ങളുടെ നാട്ടിലെ വിശ്വാസികളെയും മക്കയില്‍ നിന്ന് പുറത്താക്കാന്‍ തന്ത്രം മെനഞ്ഞിരുന്ന സന്ദര്‍ഭത്തിലായിരുന്നു അത്.

മൊത്തം മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കാനാ ണ് പ്രകാശമായ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ജീവിതലക്ഷ്യം നഷ്ടപ്പെട്ട കാഫിറുകള്‍ ഈ ഗ്രന്ഥത്തെ മൂടിവെക്കുന്നവരും ഐഹികജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. ഇതിനുമുമ്പ് ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകന്‍മാരും കളവാ ക്കപ്പെട്ടിട്ടുണ്ട്. അവരവരുടെ ജനതയോട് എല്ലാ പ്രവാചകന്‍മാരും പറഞ്ഞത്, ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാണ്, എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവ രെ അനുഗ്രഹിക്കുന്നു, അല്ലാഹുവിന്‍റെ സമ്മതപത്രം കൂടാതെ ഞങ്ങള്‍ക്ക് ഒരു ദിവ്യാത്ഭുതവും കൊണ്ടുവരാന്‍ സാധ്യമല്ലതന്നെ, അപ്പോള്‍ വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത് അല്ലാഹുവില്‍ തന്നെയാണ് എന്നാണ്. കപടവിശ്വാസികളും കാഫിറുകളായ അവരുടെ അനുയായികളും നരകത്തില്‍ വെച്ച് പരസ്പരം പഴിചാരുന്ന രംഗം 21-ാം സൂക്തത്തിലും, വഴികേടിന് പിശാചിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടാവുകയില്ലെന്ന് 22-ാം സൂക്തത്തിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശുദ്ധവചനം കൊണ്ട് വിശ്വാസികളെ അല്ലാഹു ഇഹ ത്തിലും പരത്തിലും സ്ഥിരപ്പെടുത്തുമെന്നും പരിശുദ്ധവചനത്തെ ഒഴിവാക്കി മ്ലേച്ഛവചന ത്തെ പിന്‍പറ്റിയ അക്രമികളെ അല്ലാഹു വഴിപിഴപ്പിക്കുമെന്നും പഠിപ്പിക്കുന്നു. അല്ലാഹു മനുഷ്യര്‍ക്ക് എണ്ണിക്കണക്കാക്കാന്‍ സാധിക്കാത്ത വിധം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടു ണ്ടെങ്കിലും മനുഷ്യരില്‍ അധികപേരും അക്രമികളും നന്ദികെട്ടവരും തന്നെയാണെന്ന് ഓര്‍മപ്പെടുത്തുന്നു. 35-41 സൂക്തങ്ങളില്‍, ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥനയും നന്ദി പ്രകടനരീതിയും വിവരിച്ചിരിക്കുന്നു. എല്ലാഓരോ ആത്മാവിനും അവര്‍ സമ്പാദിച്ചതിനു ള്ള പ്രതിഫലം നല്‍കുന്നതിന് വേണ്ടി ഭൂമിയും ആകാശവുമെല്ലാം ഇന്നുള്ള അവസ്ഥയില്‍ നിന്ന് പൂര്‍വ്വിക അവസ്ഥയിലേക്ക് മാറ്റിമറിച്ച് വിധിദിവസം നടപ്പിലാക്കുന്നതാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യര്‍ക്ക് ഇലാഹായി ഏകനായ അല്ലാഹു മാത്രമേയു ള്ളു എന്ന് മൊത്തം മനുഷ്യരെ ഈ സന്ദേശം കൊണ്ട് ഓര്‍മിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 52 സൂക്തങ്ങളടങ്ങുന്ന സൂറത്ത് അവസാനിക്കുന്നു.