قَالَتْ رُسُلُهُمْ أَفِي اللَّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُمْ مِنْ ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰ أَجَلٍ مُسَمًّى ۚ قَالُوا إِنْ أَنْتُمْ إِلَّا بَشَرٌ مِثْلُنَا تُرِيدُونَ أَنْ تَصُدُّونَا عَمَّا كَانَ يَعْبُدُ آبَاؤُنَا فَأْتُونَا بِسُلْطَانٍ مُبِينٍ
അവരുടെ പ്രവാചകന്‍മാര്‍ അവരോട് ചോദിച്ചു: ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് വിരിപ്പിച്ചുണ്ടാക്കിയ അല്ലാഹുവിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ക്ക് സംശയം? നിങ്ങളുടെ കുറ്റങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരുന്നതിനും ഒരു നി ശ്ചിത അവധിവരെ നിങ്ങളെ പിന്തിപ്പിക്കുന്നതിനും വേണ്ടിയാകുന്നു അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പ്പോലെയുള്ള മനുഷ്യരല്ലാതെയല്ല, ഞങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ചുകൊ ണ്ടിരുന്നവയെത്തൊട്ട് ഞങ്ങളെ തടയാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്; ശരി, നിങ്ങള്‍ ഞങ്ങള്‍ക്ക് വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരിക!
ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെത്തന്നെ എക്കാലത്തും ശിര്‍ക്ക് ചെയ്തിരുന്നവര്‍ അല്ലാഹുവിന്‍റെ അസ്തിത്വം അംഗീകരിച്ചിരുന്നു. ആ രാണ് ആകാശഭൂമികളുടെ സ്രഷ്ടാവ് എന്നുചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ മറു പടി പറഞ്ഞിരുന്നു. ഈ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാര്‍ ചോദിക്കുന്നത്: എങ്കില്‍ നിങ്ങള്‍ക്ക് ഏത് കാര്യത്തിലാണ് സംശയം? ആകാശഭൂമികളുടെ ഉടമയായ അല്ലാഹുവി നെ മാത്രം സേവിക്കണമെന്നല്ലാതെ മറ്റെന്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കു ന്നത്, അല്ലാഹുവിന്‍റെ കാര്യത്തിലാണോ ഇനി നിങ്ങള്‍ക്ക് സംശയം! 'നിശ്ചിത അവധി' കൊണ്ടുദ്ദേശിക്കുന്നത് വ്യക്തികളെ സംബന്ധിച്ച് മരണവും മൊത്തം മനുഷ്യരെ സംബ ന്ധിച്ച് അന്ത്യദിനവുമാണ്. ഒരു ജനത അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരുടെ ജീവിതം ക്രമപ്പെടുത്തി സ്വയം മാറുകയാണെങ്കില്‍ 10: 98 ല്‍ വിവരിച്ച പ്രകാരം യൂനുസിന്‍റെ ജനതയെപ്പോലെ അവരുടെ അവധി പിന്തിപ്പിക്കുന്നതും അവര്‍ക്ക് ജീവിതവിഭവങ്ങള്‍ നല്‍ കുന്നതുമാണ്.
കാരുണ്യമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ അവരുടെ ജിന്നുകൂട്ടുകാരനോടൊപ്പം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെ ടാന്‍ വിധിക്കപ്പെട്ടവരാണ് എന്ന് 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 2: 8; 9: 28 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും നാഥന്‍റെ ശാ പവും കോപവും വര്‍ഷിക്കപ്പെട്ടിട്ടുള്ളവരും നരകക്കുണ്ഠം ഒരുക്കി വെക്കപ്പെട്ടിട്ടുള്ളവ രുമായ കുഫ്ഫാറുകളും കപടവിശ്വാസികളും അടങ്ങിയ ഫുജ്ജാറുകളോട് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി അധികരിച്ച ജിഹാദ് ചെയ്യണമെന്ന് 9: 73 ലൂടെ ക ല്‍പിക്കപ്പെട്ടിരിക്കുന്നു. ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാള്‍ മരണപ്പെട്ടാലും അവന് വേണ്ടി പൊറുക്കലിനെത്തേടാനോ അവന്‍റെ ഖബറിനടുത്ത് നില്‍ക്കാനോ പ്രവാചക നും വിശ്വാസിക്കും അനുവാദമില്ല എന്ന് 9: 84-85 ല്‍ പറഞ്ഞിട്ടുണ്ട്. 11: 87-88; 12: 101; 13: 11 വിശദീകരണം നോക്കുക.