( ഇബ്രാഹിം ) 14 : 9

أَلَمْ يَأْتِكُمْ نَبَأُ الَّذِينَ مِنْ قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَالَّذِينَ مِنْ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا اللَّهُ ۚ جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَرَدُّوا أَيْدِيَهُمْ فِي أَفْوَاهِهِمْ وَقَالُوا إِنَّا كَفَرْنَا بِمَا أُرْسِلْتُمْ بِهِ وَإِنَّا لَفِي شَكٍّ مِمَّا تَدْعُونَنَا إِلَيْهِ مُرِيبٍ

നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയവരുടെ വൃത്താന്തം നിങ്ങള്‍ക്ക് വന്നുകിട്ടിയിട്ടില്ലെയോ? നൂഹിന്‍റെ ജനത, ആദ്, സമൂദ്, അവര്‍ക്ക് ശേഷമുള്ളവരുടെയും, അവരെക്കുറിച്ച് അല്ലാഹുവിന് മാത്രമല്ലാതെ അറിയുകയില്ല-അവരുടെ പ്രവാചകന്‍മാര്‍ വ്യക്തമായ തെളിവുകള്‍ കൊണ്ട് അവരില്‍ വന്നു, അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായില്‍ തിരുകി, അവര്‍ പറയുകയും ചെയ്തു: നിശ്ചയം എന്തും കൊണ്ടാണോ നിങ്ങള്‍ അയക്കപ്പെട്ടിട്ടുളളത്, അതിനെ ഞങ്ങള്‍ നി ഷേധിക്കുന്നവര്‍ തന്നെയാകുന്നു, നിശ്ചയം നിങ്ങള്‍ ഞങ്ങളെ ഏതൊരുവനിലേക്കാണോ വിളിച്ചുകൊണ്ടിരിക്കുന്നത്, അവന്‍റെ കാര്യത്തില്‍ ഞങ്ങള്‍ തീരാത്ത സംശയത്തില്‍ തന്നെയാകുന്നു.

11: 17, 28; 29: 39; 35: 25; 40: 49-50; 98: 1-2 തുടങ്ങി 61 സൂക്തങ്ങളില്‍ അദ്ദിക്റിന് തെളിവ് എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 4: 163-164 ല്‍ വിവരിച്ച പ്രകാരം നാഥന്‍ സംഭവ ചരിത്രങ്ങള്‍ വിവരിച്ച് തന്നിട്ടുള്ളതും സംഭവചരിത്രങ്ങള്‍ വിവരിച്ചുതരാത്തതുമായ പ്ര വാചകന്മാരെ നിയോഗിച്ചിട്ടുണ്ട്; ഒരു പ്രവാചകനും നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ദൃഷ്ടാന്തം കൊണ്ടുവരാന്‍ സാധ്യമല്ല, നാഥന്‍റെ കല്‍പന വന്നുകഴിഞ്ഞാല്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുകയും അപ്പോള്‍ മിഥ്യാവാദികള്‍ നഷ്ടപ്പെടു കയുമായി. പ്രവാചകന്‍ നൂഹ് തന്‍റെ ജനതയെ അദ്ദിക്ര്‍ കൊണ്ട് നാഥനിലേക്ക് വിളിച്ചപ്പോ ള്‍ അവര്‍ അവരുടെ വിരലുകള്‍ ചെവിയില്‍ തിരുകി വസ്ത്രം കൊണ്ട് മുഖം മൂടുകയും അവര്‍ അധികരിച്ച അഹങ്കാരം പ്രകടിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു അവരുടെ പ്രതികരണം എന്ന് 71: 7 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ സ്വാലിഹിന്‍റെ ധിക്കാരികളായ ജ നത "നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ ഇറക്കപ്പെട്ടത്? അല്ല, ഇവന്‍ ഒരു നുണപറയുന്ന ഒറ്റയാന്‍ തന്നെയാണ്" എന്നാണ് പറഞ്ഞിരുന്നതെന്ന് 54: 25 ല്‍ പറഞ്ഞി ട്ടുണ്ട്.

ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ പിന്‍ പറ്റുന്ന വിശ്വാസികളെ ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ പരിഹസിക്കുമെന്ന് 83: 29 ല്‍ പറ ഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ചതുകൊണ്ടാണ് ഫുജ്ജാറുകള്‍ കെട്ടജനതയായി മാ റിയതെന്ന് 25: 18 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് അവരെന്ന് 56: 82 ലും; ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ ഏറ്റവും ദുഷിച്ച ജീവികളാണെന്ന് 8: 22 ലും പ റഞ്ഞിട്ടുണ്ട്. ഈസാ രണ്ടാമതു വന്നാല്‍ അവര്‍ വധിക്കപ്പെടുന്നതാണെന്ന് 9: 5, 123 ലും; അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക എന്ന് 38: 8 ലും പറഞ്ഞിട്ടുണ്ട്. 9: 69- 70; 10: 15-16; 11: 62, 66-68 വിശദീകരണം നോക്കുക.