وَمَا لَنَا أَلَّا نَتَوَكَّلَ عَلَى اللَّهِ وَقَدْ هَدَانَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَا آذَيْتُمُونَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ
ഞങ്ങള്‍ എന്തിന് അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കാതിരിക്കണം? നിശ്ചയം അവന്‍ ഞങ്ങളുടെ മാര്‍ഗങ്ങളെല്ലാം സന്‍മാര്‍ഗത്തിലാക്കിയിട്ടുണ്ട് എന്നിരി ക്കെ; നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതിന്‍റെ മേല്‍ നിശ്ചയം ഞ ങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും, അപ്പോള്‍ ഭരേമേല്‍പിക്കുന്നവര്‍ അല്ലാഹു വിന്‍റെമേല്‍ ഭരമേല്‍പിക്കേണ്ടതാകുന്നു.
'അവന്‍ ഞങ്ങളുടെ മാര്‍ഗങ്ങളെല്ലാം സന്‍മാര്‍ഗത്തിലാക്കിയിട്ടുണ്ട്' എന്ന് പറഞ്ഞ തിന്‍റെ വിവക്ഷ പ്രവാചകന്‍മാരുടെ നടത്തം, ഇരുത്തം, കിടത്തം എന്നിവയെല്ലാം ത ന്നെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗമായ അദ്ദിക്ര്‍ അനുസരിച്ചാണ് എന്നാണ്. നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത് ത്രികാലജ്ഞാനിയായ അല്ലാഹു പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്, പരലോകത്തില്‍ അവന്‍ അതിനനുസരിച്ച് വിധികല്‍പ്പിക്കുകയും ചെയ്യും എന്ന ബോധത്തില്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ് എന്ന പ്രവാചകന്മാരുടെ നിലപാ ട് തന്നെയായിരിക്കും വിശ്വാസികളുടേതും. 3: 195; 7: 194-195; 11: 53-56 വിശദീകരണം നോക്കുക.