( ഇബ്രാഹിം ) 14 : 11

قَالَتْ لَهُمْ رُسُلُهُمْ إِنْ نَحْنُ إِلَّا بَشَرٌ مِثْلُكُمْ وَلَٰكِنَّ اللَّهَ يَمُنُّ عَلَىٰ مَنْ يَشَاءُ مِنْ عِبَادِهِ ۖ وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

അവരുടെ പ്രവാചകന്മാര്‍ അവരോട് പറഞ്ഞു: നിശ്ചയം ഞങ്ങള്‍ നിങ്ങളെ പ്പോലെയുള്ള മനുഷ്യരല്ലാതെയല്ല, പക്ഷേ അല്ലാഹു അവന്‍റെ അടിമകളില്‍ അവന്‍ ഇച്ഛിക്കുന്നവരെ അനുഗ്രഹിക്കുന്നു, അല്ലാഹുവിന്‍റെ വേണ്ടുകകൂടാ തെ നിങ്ങള്‍ക്ക് ഒരു പ്രമാണം കൊണ്ടുവരിക ഞങ്ങള്‍ക്ക് സാധ്യവുമല്ല, അ പ്പോള്‍ അല്ലാഹുവിന്‍റെ മേല്‍ മാത്രമാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.

18: 110 ല്‍, നിശ്ചയം ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്, എ നിക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്, നിശ്ചയം നിങ്ങളുടെ ഇലാഹ് ഏകനാണ്, അപ്പോള്‍ ആരാണോ തന്‍റെ നാഥനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നത്, അവന്‍ സല്‍കര്‍മ്മങ്ങ ള്‍ ചെയ്യട്ടെ, തന്‍റെ നാഥനുള്ള സേവനത്തില്‍ അവന്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കു കയും ചെയ്യട്ടെ എന്ന് പറയാനാണ് അല്ലാഹു പ്രവാചകനോട് കല്‍പിച്ചിട്ടുള്ളത്. തങ്ങളുടെ നാഥന്‍റെമേല്‍ ഭരമേല്‍പിച്ച വിശ്വാസികളുടെമേല്‍ പിശാചിന് യാതൊരു സ്വാധീന വും അധികാരവുമില്ലെന്ന് 16: 99 ലും; പിശാചിന് മനുഷ്യരില്‍ യാതൊരു സ്വാധീനവും ഉ ണ്ടായിരുന്നില്ലെന്ന് പിശാച് തന്നെ വിചാരണക്ക് ശേഷം പറയുന്നരംഗം 14: 22 ലും പറ ഞ്ഞിട്ടുണ്ട്. അപ്പോള്‍ ദൃഷ്ടാന്തവും പ്രമാണവുമെല്ലാം വെളിവാക്കുന്നത് ത്രികാലജ്ഞാ നിയായ അല്ലാഹു മാത്രമാണ്. 64: 11 ല്‍, അല്ലാഹുവിന്‍റെ വേണ്ടുകകൂടാതെ ഒരാള്‍ക്കും ഒരു ദുരിതവും ബാധിക്കുന്നില്ല, ആരാണോ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചത്, അ വന്‍റെ ഹൃദയത്തെ അവന്‍ സന്‍മാര്‍ഗത്തിലേക്കാക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തെ ക്കുറിച്ചും അറിയുന്ന സര്‍വ്വജ്ഞനാകുന്നു എന്നും; 64: 12 ല്‍, നിങ്ങള്‍ അല്ലാഹുവിനെ യും അവന്‍റെ പ്രവാചകനെയും അനുസരിക്കുക, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കി ല്‍ നിശ്ചയം നമ്മുടെ പ്രവാചകന്‍റെ ബാധ്യത സന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാ ത്രമാകുന്നു എന്നും; 64: 13 ല്‍, അല്ലാഹു, അവന്‍ അല്ലാതെ ഒരു ഇലാഹുമില്ല, അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ മാത്രമാണ് ഭരമേല്‍പിക്കുക എന്നും പറഞ്ഞിട്ടുണ്ട്.

 പ്രപഞ്ചനാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥരൂപത്തില്‍ രൂപപ്പെട്ടിരി ക്കെ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. 2: 213, 255; 14: 1; 33: 46 തുടങ്ങി 50 സൂക്തങ്ങളില്‍ അദ്ദിക്റിന്‍റെ സമ്മതപത്രം എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല എന്ന് 10: 100 ലും; നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശം ഭൂമിയുടെ മേല്‍ വീഴാതിരിക്കുന്നില്ല എന്ന് 22: 65 ലും പറഞ്ഞിട്ടുണ്ട്. അജയ്യഗ്രന്ഥമായ അദ്ദിക്റിനാല്‍ പഠിപ്പി ക്കപ്പെടുന്നത് പോലെയും മറ്റുള്ളവരെ അദ്ദിക്ര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളാകാനാണ് 3: 79-80 ലൂടെ കല്‍പിച്ചിട്ടുള്ളത്. ആരാ ണോ 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചത്, അവന്‍ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അക്രമികളും കാഫിറുകളുമായ ഫുജ്ജാറുകള്‍ തന്നെയാണ് പിശാചി ന്‍റെ വീടായ നരകക്കുണ്ഠത്തിലെ വിറകുകള്‍ എന്ന് 2: 39; 9: 67-68; 15: 43-44; 25: 34, 65-66 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചതാണ്. അതുകൊണ്ടുതന്നെ അവര്‍ വാ യിച്ച ഗ്രന്ഥം അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 9: 51; 12: 38; 13: 38 വിശദീകരണം നോക്കുക.