( ഇബ്രാഹിം ) 14 : 13

وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُمْ مِنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۖ فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ

അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരോട് കാഫിറുകളായവര്‍ പറയുകയും ചെയ്തു: നിശ്ചയം ഞങ്ങള്‍ നിങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പു റത്താക്കുകതന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങളെ ഞങ്ങളുടെ ജീവിതചര്യയിലേക്ക് തിരിച്ചുകൊണ്ടുവരികതന്നെ ചെയ്യും! അപ്പോള്‍ അവരുടെ നാഥന്‍ അ വരിലേക്ക് ദിവ്യസന്ദേശം നല്‍കി: നിശ്ചയം നാം അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.

 'നിങ്ങളെ ഞങ്ങളുടെ ജീവിതചര്യയിലേക്ക് തിരിച്ചുകൊണ്ടുവരിക തന്നെ ചെയ്യും' എന്ന് കാഫിറുകള്‍ പറഞ്ഞതിന് പ്രവാചകത്വപദവി ലഭിക്കുന്നതിനുമുമ്പ് പ്രവാചകന്‍ മാര്‍ തങ്ങളുടെ ജനതയുടെ വഴിപിഴച്ച ചര്യകളില്‍ ഉള്‍പെട്ടിരുന്നുവെന്ന് അര്‍ത്ഥമില്ല. മ റിച്ച് ഭൂരിപക്ഷത്തിന്‍റെ ജീവിതത്തില്‍ നിന്ന് അകന്നുകൊണ്ട് ഏകാന്തജീവിതം നയിക്കുന്നവരായിരുന്നു അവര്‍. അപ്രകാരം പ്രവാചകന്‍ ഹിറാഗുഹയില്‍ ഏകാന്തവാസത്തിന് പോ യപ്പോഴാണ് ജീബ്രീല്‍ മുഖേന പ്രകാശമാകുന്ന ഗ്രന്ഥം അവതരിച്ചുകിട്ടിയത്. തുടര്‍ന്ന് പ്രവാചകന്‍ ജനങ്ങളെ പ്രകാശത്തിലേക്ക് വഴികാണിക്കാന്‍ ആരംഭിച്ചു. 11: 17 ല്‍ പ്രവാചക ന്‍ മുഹമ്മദിന്‍റെയും, 11: 28 ല്‍ പ്രവാചകന്‍ നൂഹിന്‍റെയും, 11: 63 ല്‍ പ്രവാചകന്‍ സ്വാലിഹി ന്‍റെയും, 11: 88 ല്‍ പ്രവാചകന്‍ ശുഐബിന്‍റെയും ഈ അവസ്ഥ വിവരിച്ചിട്ടുണ്ട്. പ്രവാചക ത്വത്തിന് മുമ്പ് അവര്‍ നിലവിലുള്ള ജീവിതചര്യയെ നിഷേധിക്കുകയോ ഏതെങ്കിലും ജീവിതചര്യയിലേക്ക് പ്രബോധനം ചെയ്യുകയോ ചെയ്തിരുന്നില്ല. അതിനാല്‍ അവരും തങ്ങളുടെ ജീവിതചര്യയില്‍ തന്നെയാണെന്ന് ജനങ്ങള്‍ ധരിച്ചിരുന്നു. പിന്നീട് അവര്‍ ജ നങ്ങളെ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പൂര്‍വ്വികരുടെ മതത്തില്‍ നിന്ന് പുറത്തുപോയി എന്ന് ആരോപിക്കപ്പെടുകയാണ് ഉണ്ടായത്. യ ഥാര്‍ത്ഥത്തില്‍ പ്രകൃതിയില്‍ നിലകൊള്ളുകയായിരുന്ന അവര്‍ പ്രവാചകത്വത്തിനുമുമ്പും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരുടെ ജീവിതചര്യകളിലൊ ന്നും ഉള്‍പ്പെട്ടിരുന്നില്ല എന്നിരിക്കെ അവര്‍ സാമ്പ്രദായിക മതത്തില്‍ നിന്ന് പുറത്തുപോ യി എന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. പ്രവാചകന്‍ മുഹമ്മദ് വരുന്നതിനുമുമ്പ് ആ ജനത വ്യക്തമായ വഴികേടിലായിരുന്നു എന്ന് 3: 164 ലും 62: 2 ലും പറഞ്ഞിട്ടുണ്ട്. നി നക്കുമുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതയെ സത്യമായ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കുന്നതിനും അവര്‍ സന്‍മാര്‍ഗത്തിലാകുന്നതിനും വേണ്ടിയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത് എന്ന് 32: 2-3 ലും; പിതാക്കന്‍മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടാത്ത തുകാരണം പ്രജ്ഞയറ്റവരായി മാറിയ ഒരു ജനതയെ നീ ഇതുകൊണ്ട് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി അജയ്യനും കാരുണ്യവാനുമായവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് ഈ വായന എന്ന് 36: 5-6 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹു ഒരു നാടിന്‍റെ ഉപമ ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക: ആ നാട് ശാന്തിയിലും സമാധാനത്തിലുമായിരുന്നു, എല്ലാത്തരം ഭക്ഷണവിഭവങ്ങളും നാനാഭാഗത്തുനിന്നും ആ നാട്ടിലേക്ക് വന്നെത്തിക്കൊണ്ടിരുന്നു, എന്നാല്‍ അവര്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിച്ചു, അപ്പോള്‍ അവര്‍ ഉത്പാദിപ്പിച്ചുകൊ ണ്ടിരുന്നതിന് പ്രതിഫലമായിക്കൊണ്ട് അല്ലാഹു അവരെ വിശപ്പിന്‍റെയും ഭയത്തിന്‍റെയും വസ്ത്രമണിയിച്ചു, അവരിലേക്ക് അവരുടെ പ്രവാചകന്‍ വന്നിട്ടുണ്ടായിരുന്നു, അവര്‍ അ വനെ കളവാക്കി, അങ്ങനെ അവര്‍ അക്രമികളായിരിക്കെ ശിക്ഷ അവരെ പിടികൂടി എന്ന് 16: 112-113 ല്‍ പറഞ്ഞിട്ടുണ്ട്.

വിശ്വാസികളുടെ സംഘമോ ഇമാമോ ഇല്ലാത്ത അവസ്ഥയില്‍ എഴുത്തും വായനയും അറിയാത്തവര്‍ കാട്ടില്‍ പോയി ഏതെങ്കിലും മരത്തിന്‍റെ മൂട് കടിച്ചുപിടിച്ചുകൊണ്ട് മരണം വരെ നിലകൊള്ളണമെന്നാണ് ഹുദൈഫത്തുല്‍ യമാനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. എഴുത്തും വായനയും അറിയുന്നവര്‍ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളണമെന്ന് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ വെച്ച് തന്നെ പ്രപഞ്ചനാഥന്‍ പ്രവാചകനിലൂ ടെ പഠിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാത്തവരുമായ ഫുജ്ജാറുകളെപ്പോലെ ഇതര ജന വിഭാഗങ്ങളും അക്രമികളും തെമ്മാടികളും ആകുമ്പോഴാണ് ലോകം അവസാനിക്കുക. 6: 25-26, 47; 7: 88-90; 9: 18, 31 വിശദീകരണം നോക്കുക