(ഇബ്രാഹിം) 14 : 18
مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ

തങ്ങളുടെ നാഥനെ നിഷേധിച്ചവരുടെ ഉപമ, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഒരുനാളിലെ കൊടുങ്കാറ്റില്‍ പാറിപ്പറന്നുപോയ വെണ്ണീര്‍ പോലെയാകു ന്നു, അവര്‍ ഇഹത്തില്‍ സമ്പാദിച്ചതൊന്നും തന്നെ അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുമില്ല, അതുതന്നെയാകുന്നു വിദൂരമായ വഴികേട്!

വിശ്വാസിയായാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയുമുള്ളൂ. വിശ്വാസിയാകാന്‍ 2: 255; 10: 100; 22: 65 തുടങ്ങി 30 സൂക്തങ്ങളില്‍ പറഞ്ഞ സമ്മതപത്രവും, 2: 2, 38, 185; 9: 33; 18: 57 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്‍മാര്‍ഗവുമായ അദ്ദിക്റിനെ പിന്‍പറ്റേ ണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങളൊന്നും തന്നെ സ്വീകരിക്കപ്പെടുകയില്ലെന്ന് മാത്രമല്ല, അവര്‍ ക്ക് 25: 65-66; 107: 4-5 സൂക്തങ്ങള്‍ പ്രകാരം പിഴയായി നരകകുണ്ഠം ലഭിക്കുന്നതുമാണ്. 25: 23 ല്‍, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ സമര്‍പ്പിക്കു ന്ന അല്ലാഹുവി നെ കണ്ടുമുട്ടി ഉത്തരം പറയേണ്ടി വരുമെന്ന ബോധമില്ലാതെ ജീവിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അവരുടെ മുമ്പില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്നും അദ്ദിക്ര്‍ കൊണ്ട് 'അല്ലാഹ്' എന്ന സ്മരണയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതല്ലാത്തതിനാല്‍ അവകളെല്ലാം കാറ്റില്‍ പറക്കുന്ന പൊടിപടലമാക്കി മാറ്റപ്പെടുമെ ന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 7: 8-9; 9: 53-55; 13: 25 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!