( ഇബ്രാഹിം ) 14 : 20

وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ

അങ്ങനെ ചെയ്യുക അല്ലാഹുവിന്‍റെ മേല്‍ അജയ്യമായ കാര്യമൊന്നുമല്ല.

'നീ മനസ്സിലാക്കുന്നില്ലേ' എന്ന ചോദ്യത്തിലൂടെ വിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ എന്നാണ് ചോദിക്കുന്നതെങ്കിലും കാഫിറുകള്‍ മനസ്സിലാക്കുന്നില്ലേ എന്നാണ് വിവക്ഷ. ആകാശഭൂമികളെയും മനുഷ്യരെയും ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആ കാശഭൂമികളെക്കുറിച്ചും അവയുടെ സംവിധാനത്തെക്കുറിച്ചും അവയിലുള്ള ജീവജാലങ്ങ ളെക്കുറിച്ചും അവയുടെ സൃഷ്ടിപ്പിനെക്കുറിച്ചും ആലോചിച്ച് അതിന്‍റെ പിന്നിലുള്ള സ്ര ഷ്ടാവിനെ കണ്ടെത്തുകയും ആ സ്രഷ്ടാവിന്‍റെ വിധിവിലക്കുകള്‍ അംഗീകരിച്ചുകൊണ്ട് ഇവിടെ ജീവിക്കുകയും ചെയ്യലാണ് ജീവിതലക്ഷ്യം. അങ്ങനെ ചെയ്യാതിരുന്നാല്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ തന്നെയായിരിക്കും ഇഹത്തിലെ ഏറ്റവും ദുഷിച്ച ജീവിയെ ന്ന് 8: 22; 98: 6 എന്നീ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെ ച്ചവര്‍ക്ക് തന്നെയാണ് അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപവും കോപവുമെന്ന് 2: 159-161, 174-176; 3: 85-91 എന്നീ സൂക്തങ്ങളില്‍ മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. 'അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളഞ്ഞ് പുതിയ ഒരു സൃഷ്ടിപ്പുതന്നെ കൊണ്ടുവരും' എന്ന് പറഞ്ഞതിന് പുതിയ സൃഷ്ടികളെ കൊണ്ടുവരു മെന്നും പുനര്‍ജന്മനാള്‍ നടപ്പിലാക്കുമെന്നും ആശയമുണ്ട്. 'അങ്ങനെ ചെയ്യുക അല്ലാഹു വിന്‍റെ മേല്‍ അജയ്യമായ കാര്യമൊന്നുമല്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഏത് കാര്യവും അല്ലാഹുവിന് വളരെ എളുപ്പമാണ് എന്നാണ്. പുനര്‍ജന്മം നടപ്പിലാക്കുന്നതിനെക്കുറിച്ച് 54: 50 ല്‍, നമ്മുടെ കല്‍പന കണ്ണ് ഇമവെട്ടുന്ന വേഗത്തിലുള്ളതല്ലാതെ അല്ല എന്ന് പറ ഞ്ഞിട്ടുണ്ട്. 4: 133; 7: 185; 21: 30 വിശദീകരണം നോക്കുക.