( ഇബ്രാഹിം ) 14 : 22

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِيَ عَلَيْكُمْ مِنْ سُلْطَانٍ إِلَّا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي ۖ فَلَا تَلُومُونِي وَلُومُوا أَنْفُسَكُمْ ۖ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ ۖ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِ مِنْ قَبْلُ ۗ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ

കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ട് കഴിയുമ്പോള്‍ പിശാച് പറയുകയും ചെയ്യും: നിശ്ചയം അല്ലാഹു നിങ്ങളോട് യഥാര്‍ത്ഥത്തിലുള്ള വാഗ്ദത്തം ചെയ്തു, ഞാ നും നിങ്ങളോട് വാഗ്ദത്തം ചെയ്തിരുന്നു, അപ്പോള്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചിരിക്കുന്നു, നിങ്ങളുടെ മേല്‍ എനിക്ക് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല-നിങ്ങളെ ഒന്ന് വിളിച്ചുനോക്കുക എന്നല്ലാതെ, അപ്പോള്‍ നിങ്ങള്‍ എന്‍റെ വിളിക്ക് ഉത്തരം നല്‍കി, അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം കുറ്റപ്പെടുത്തിക്കൊള്ളുക, ഞാന്‍ നിങ്ങളുടെ രക്ഷകനല്ല, നിങ്ങള്‍ എന്‍റെ രക്ഷകനുമല്ല, മുമ്പ് ദിവ്യത്വത്തില്‍ നി ങ്ങള്‍ എന്നെ പങ്കുചേര്‍ത്തുകൊണ്ടിരുന്നത് നിശ്ചയം ഞാനിതാ നിഷേധിക്കുന്നു; നിശ്ചയം അക്രമികള്‍, അവര്‍ക്ക് വേദനാജനകമായ ശിക്ഷ തന്നെയാണുള്ളത്.

2: 185 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ ഏക വഴിയും പിശാചിന്‍റെ വിവിധ വ ഴികളും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചറിയാനുള്ള ഉപകരണമാണ് ഉരക്കല്ലായ അദ്ദിക്ര്‍. ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് പിശാചിനെ തിരിച്ചറിയാത്തവ രും തന്‍റെ ജിന്നുകൂട്ടുകാരനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക് ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരുമായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍ പറ്റി വഴിപിഴച്ചുപോയ ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളോടാണ് പിശാച് വിചാരണാ നാളില്‍ ഇങ്ങനെ പറയുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന അവര്‍ അ ല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി ഭിന്നിച്ച് അല്ലാഹു വിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായി മാറിയിരിക്കുകയാണ്. 4: 150- 151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ 'ഫുജ്ജാറുകളെ' വഴിപിഴപ്പിച്ചതിനുള്ള ഉത്തരവാ ദിത്തത്തില്‍ നിന്ന് പിശാച് ഒഴിഞ്ഞുമാറുന്ന രംഗമാണ് ഇവിടെ വരച്ച് കാണിച്ചിട്ടുള്ളത്.

6: 104 ല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഉടമയില്‍ നിന്നുള്ള-നിങ്ങളുടെ നാഥന്‍റെ വഴിയും പിശാചിന്‍റെ വഴികളും-തിരിച്ചറിയാനുള്ള ഉള്‍കാഴ്ചദായകമായ അദ്ദിക്ര്‍ വന്നുകഴിഞ്ഞു, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തിയത്, അതിന്‍റെ ഗുണം അവന് തന്നെ യാണ്, ആരാണോ അതുകൊള്ളെ അന്ധതനടിച്ചത് അതിന്‍റെ ദോഷം ആ ആത്മാവി ന്‍റെ മേല്‍ തന്നെയുമാണ്, ഞാന്‍ നിങ്ങളുടെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. അപ്പോള്‍ സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം ഓരോ ആത്മാവും നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സമ്പാദിക്കുന്നത് മരണശേഷം അനന്തരമെടുക്കുകയാണ് ചെയ്യുന്നത്. അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെ ടുത്തുകയും അതില്‍ നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ഇവിടെ ചരിക്കുകയും ചെയ്യു ന്ന വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാവുന്നതാണ്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്‍ പിശാചിന്‍റെകൂടെ നരകത്തിലേക്കാണ് പോവുക. ഗ്രന്ഥം ലഭിച്ച എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊ ണ്ണൂറ്റിഒമ്പതിനേയും പിശാച് പാട്ടിലാക്കുമെന്ന് 4: 118 ന്‍റെ വിശദീകരണത്തിലൂടെ പ്രപഞ്ചനാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. വഴികേടിന് ആരെയും-പിശാചിനെത്തന്നെയും-കുറ്റപ്പെടുത്താന്‍ സാധ്യമല്ലെന്ന് ഈ സൂക്തം മുന്നറിയിപ്പ് നല്‍കുന്നു. 35: 37 ല്‍, കാഫിറുകള്‍ നാളെ നരകത്തില്‍ വെച്ച് രക്ഷക്കുവേണ്ടി കേണുകൊണ്ട് പറയുന്നതാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇവിടെ നിന്ന് ഒന്ന് പുറത്തുകടത്തിയാലും, ഞങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നതല്ലാത്ത സ ല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം. അപ്പോള്‍ അല്ലാഹു അവരോട് ചോദിക്കും: ഇത്തരം രംഗങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിച്ചിരുന്ന മുന്നറിയിപ്പുകാര്‍ വരികയും അത് ഉപയോഗപ്പെടുത്താന്‍ വേണ്ട ആയുസ്സ് നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നില്ലേ; അതുകൊണ്ട് നിങ്ങള്‍ നരകശിക്ഷ രുചിച്ചുകൊള്ളുക! ഇത്തരം അക്രമികള്‍ക്ക് ഒരു സഹായവും ലഭിക്കുകയി ല്ല എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 254; 3: 90-91; 13: 18 വിശദീകരണം നോക്കുക.