وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنْتُمْ مُغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِنْ شَيْءٍ ۚ قَالُوا لَوْ هَدَانَا اللَّهُ لَهَدَيْنَاكُمْ ۖ سَوَاءٌ عَلَيْنَا أَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِنْ مَحِيصٍ
അവര് എല്ലാവരും ഒരു നാളില് അല്ലാഹുവിന്റെ മുമ്പില് മറയില്ലാതെ വെളിപ്പെടു ന്നതാണ്, അപ്പോള് ഇഹലോകത്ത് ദുര്ബലരായിരുന്ന അനുയായികള് കേമന് മാരായിരുന്നവരോട് പറയും: നിശ്ചയം ഞങ്ങള് നിങ്ങളെയായിരുന്നല്ലോ പി ന്പറ്റിക്കൊണ്ടിരുന്നത്, അപ്പോള് ഇവിടെ അല്ലാഹുവിന്റെ ശിക്ഷയില് നിന്ന് വല്ലതും ഞങ്ങളെത്തൊട്ട് നീക്കിത്തരാന് നിങ്ങള്ക്ക് സാധിക്കുമോ? അവര് പ റയും: അല്ലാഹു ഞങ്ങളെ സന്മാര്ഗത്തിലാക്കിയിരുന്നുവെങ്കില് നിശ്ചയം ഞങ്ങള് നിങ്ങളെയും സന്മാര്ഗത്തിലാക്കുമായിരുന്നു, ഇപ്പോള് നാം പരസ് പരം കലഹിക്കുകയാണെങ്കിലും അതല്ല നാം ക്ഷമിക്കുകയാണെങ്കിലും നമ്മു ടെ മേല് സമമാകുന്നു, നമുക്ക് രക്ഷകരില് നിന്നുള്ള ആരും തന്നെയില്ല!
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, നഗ്നരായി നഗ്നപാദരായി ചേലാകര്മ്മരഹിതരായി ഒറ്റക്കൊറ്റക്കാണ് വിചാരണക്കുവേണ്ടി നിര്ത്തപ്പെടുക. അല്ലാഹുവിനെയും പിശാചിനെയും പരലോക വിചാരണയെയും നരകത്തെയും സ്വര്ഗ്ഗത്തെയുമെല്ലാം പ്രതിപാദിക്കുന്ന ഉള്കാഴ്ച്ചാദായകമായ അദ്ദിക്ര് ഉപയോഗപ്പെടുത്താതിരുന്നതിനാല് പരലോകത്തെക്കുറിച്ചുണ്ടായിരുന്ന അവരുടെ തെറ്റായ ധാരണകളും അത് അനുസരിച്ചുള്ള പ്ര വര്ത്തനങ്ങളും മറനീക്കപ്പെട്ട് 17: 13-14; 18: 49; 39: 69 തുടങ്ങിയ സൂക്തങ്ങളില് പരാമര് ശിച്ച പ്രകാരം അവരവരുടെ പിരടിയില് ബന്ധിച്ചിട്ടുള്ളതും പരലോകത്തുവെച്ച് പുറ ത്തെടുത്ത് കൊടുക്കപ്പടുന്നതുമായ കര്മ്മപുസ്തകത്തില് രേഖപ്പെടുത്തിയതായി കാണുമെന്നാണ് 'മറയില്ലാതെ വെളിപ്പെടുക' എന്ന് പറഞ്ഞതിന്റെ വിവക്ഷ. പ്രവാചകന് മുഹമ്മ ദിനെ ഒഴിച്ച് മറ്റ് ഏത് സൃഷ്ടിയെ അന്ധമായി പിന്പറ്റുകയും അദ്ദിക്റില് നിന്ന് അറിവ് നേടാന് ശ്രമിക്കാതെ തങ്ങളുടെ അറിവില്ലായ്മ പ്രകടിപ്പിച്ചുകൊണ്ട് ദുശ്ശക്തികളെയും ക പടവിശ്വാസികളായ നേതാക്കന്മാരെയും അനുസരിക്കുകയും ചെയ്യുന്ന അനുയായികള് ക്ക് പരലോകത്ത് വരാന് പോകുന്ന ദാരുണമായ അവസ്ഥയെക്കുറിച്ചുള്ള ഒരു മുന്നറിയി പ്പാണ് ഇത്. ഇന്ന് നിങ്ങളുടെ ഈ ആചാര്യന്മാരും നേതാക്കന്മാരും അധികാരികളുമാ യിരിക്കുന്നവരുണ്ടല്ലോ, അവര്ക്ക് നാളെ അല്ലാഹുവിന്റെ ശിക്ഷയില് നിന്ന് നിങ്ങളെ ര ക്ഷിക്കുവാന് സാധ്യമാവുകയില്ല. അതിനാല് മനുഷ്യപ്പിശാചുക്കളായ അവര് നിങ്ങളെ എവിടേക്കാണ് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത് എന്ന് ചിന്തിച്ചുനോക്കുക എന്നാണ് ഈ സൂക്തത്തിലൂടെ താക്കീത് നല്കുന്നത്. 1: 3; 6: 115-116; 7: 175-176; 11: 118-119 വിശദീകരണം നോക്കുക.