വിശ്വാസികളായവരും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമായവരാരോ, അവര്‍ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അവരവരുടെ നാഥന്റെ സമ്മതപത്രം കൊണ്ട് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അതില്‍ അവരോടുള്ള അഭിസംബോധനം സമാധാനം എന്നായിരിക്കും.
'അവരവരുടെ നാഥന്റെ സമ്മതപത്രം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതുകൂടാതെ ഇന്ന് ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധിക്കുകയില്ല. അപ്പോള്‍ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ 'എന്റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അത് ആദ്യാവസാനം വായിക്കുകയും പ്ര പഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായി ക്കുകയുമാണ് ചെയ്യുക. അപ്പോള്‍ കഴിഞ്ഞുപോയ കാലത്ത് അവര്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് മായ്ച്ചുകൊടുത്ത് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അ ല്ലാഹു അവരെ സഹായിക്കുന്നതാണ്. അത്തരക്കാരെ കരയിലെ ഉത്തമജീവികളായിട്ടാണ് 98: 7-8 സൂക്തങ്ങളില്‍ ത്രികാലജ്ഞാനിയായ നാഥന് വിശേ ഷിപ്പിച്ചിട്ടുള്ളത്. 20: 3; 73: 19; 74: 49; 76: 29 തുടങ്ങി ഒന്‍പത് സൂക്തങ്ങളില്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള അദ്ദിക്റിനെ മൂടിവെ ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളെ കരയിലുള്ള 400 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്ന് 98: 6 ല്‍ വിശേഷി പ്പിച്ചിട്ടുണ്ട്. 9: 71-72; 10: 10; 14: 1-2; 25: 68-70 വിശദീകരണം നോക്കുക.