മ്ലേച്ഛവചനത്തിന്റെ ഉപമ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് പിഴുതെറിയപ്പെടുന്ന ഒരു മ്ലേച്ഛ വൃക്ഷത്തെപ്പോലെയുമാകുന്നു, അതിന് യാതൊരു വേരുറപ്പുമില്ല.
അല്ലാഹുവിനെ മറന്നുകളയുകവഴി അവരവരെത്തന്നെ മറന്നുകളഞ്ഞ കപടവിശ്വാസികളെയാണ് ഇവിടെ മ്ലേച്ഛവൃക്ഷത്തോട് ഉപമിച്ചിട്ടുള്ളത്. മ്ലേച്ഛവചനം പരിശുദ്ധവചനത്തിന് നേരെ വിപരീതമാണ് എന്നതുപോലെ കപടവിശ്വാസികളുടെയും വിശ്വാസികളുടെയും സ്വഭാവവും നേരെ വിപരീതമായിരിക്കും. 32: 18 ല്‍, വിശ്വാസിയായ ഒരാള്‍ കപടവിശ്വാസിയെപ്പോലെയാകുമോ, അവര്‍ സമമാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഒരു മ്ലേച്ഛവൃക്ഷ ത്തിന്റെ വിത്ത് മുളക്കാന്‍ ഇടയായാല്‍ അവ കൃഷിയിടങ്ങളില്‍ വളരുന്ന കളകളെപ്പോലെ പിഴുതെറിയപ്പെടുന്നതാണ്. കപടവിശ്വാസികള്‍ പരിശുദ്ധവചനമായ അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളാണെന്ന് 2: 99 ലും; പരിശുദ്ധവചനമായ ഗ്രന്ഥത്തെ മൂടിവെച്ചവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 63: 4 ലും 80: 17 ലും; അവര്‍ അല്ലാഹുവിന്റെ ശത്രുക്കളാണെന്ന് 41: 28 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും ഫാജിറുകളും കെട്ടജനതയാണെന്ന് 25: 18 ലും; അവര്‍ മാലിന്യമാണെന്ന് 9: 95 ലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശുദ്ധവചനം കിട്ടിയിട്ട് അതിനെ മൂടി വെച്ച ഇത്തരം യഥാര്‍ത്ഥ ഭ്രാന്തന്മാര്ക്കെതിരെ വിധിദിവസം ഗ്രന്ഥം കൊണ്ടുവന്ന് പ്രവാചകന് അന്യായം ബോധിപ്പിക്കുമെന്ന് 25: 29-30 സൂക്തങ്ങളി ലും പറഞ്ഞിട്ടുണ്ട്. ഇത്തരം ഫുജ്ജാറുകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം മനുഷ്യരെ നരകക്കുണ്ഠത്തിലേക്ക് നയിക്കുന്ന ഫു ജ്ജാര്‍ കിതാബുകളാണ്. ലോകത്തെവിടെയും ഒറ്റ വിശ്വാസിയും ഇല്ലാത്തവിധം ഇവരുടെ എണ്ണം പൂര്‍ണമാകുമ്പോള്‍ ലോകം അവസാനിക്കുമെന്ന് 46: 35 ല്‍ പറഞ്ഞിട്ടുണ്ട്. 4: 91; 5: 60; 7: 40; 9: 55, 85 വിശദീകരണം നോക്കുക.